---
title: "ലോകകപ്പ് ഫുട്ബോളിനെ വരവേൽക്കാൻ  തലക്കാണി ഗവ.യു.പി.സ്കൂൾ ."
english_title: "Thalakkani "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/365398/thalakkani"
published_at: "2026-06-12T06:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ലോകകപ്പ് ഫുട്ബോളിനെ വരവേൽക്കാൻ  തലക്കാണി ഗവ.യു.പി.സ്കൂൾ .

> **Lead Summary:** തലക്കാണി : ലോകകപ്പ് ഫുട്ബോളിനെ വരവേൽക്കാനുള്ള ആവേശത്തിലാണ് തലക്കാണി ഗവ.യു.പി.സ്കൂൾ .മുറ്റത്തും പരിസരത്തും വിവിധ രാജ്യങ്ങളുടെ കൊടികളും തോരണങ്ങളുമായി ലോകകപ്പ് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് കുട്ടികളും അധ്യാപകരും. പ്രവചന മത്സരം, പെനാൽറ്റി ഷൂട്ടൗട്ട് മത്സരം ,ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട് .

## Article Content

തലക്കാണി : ലോകകപ്പ് ഫുട്ബോളിനെ വരവേൽക്കാനുള്ള ആവേശത്തിലാണ് തലക്കാണി ഗവ.യു.പി.സ്കൂൾ .മുറ്റത്തും പരിസരത്തും വിവിധ രാജ്യങ്ങളുടെ കൊടികളും തോരണങ്ങളുമായി ലോകകപ്പ് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് കുട്ടികളും അധ്യാപകരും. പ്രവചന മത്സരം, പെനാൽറ്റി ഷൂട്ടൗട്ട് മത്സരം ,ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട് .

ഇഷ്ട രാജ്യങ്ങളുടെ കൊടികളുമായി കുട്ടിആരാധകരുടെ കൂട്ടായ്മയും നടന്നു. കുട്ടികൾക്ക് കായിക മത്സരങ്ങളോട് ആഭിമുഖ്യം ഉണ്ടാവുന്നത് ശാരീരിക-മാനസിക വളർച്ചയ്ക്ക് ഗുണകരമാവുമെന്നതിനാലാണ് സ്കൂളിൽ ലോകകപ്പ് ആഘോഷം സംഘടിപ്പിച്ചതെന്ന് ഹെഡ്മാസ്റ്റർ സുനിൽ കുമാർ എം.വി പറഞ്ഞു. ജോളി സെബാസ്റ്റ്യൻ, റോസമ്മ ഒ.കെ, വിപിൻ കെ, ഷിൻ്റോ കെ.സി എന്നിവരാണ് നേതൃത്വം നൽകുന്നത് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/365398/thalakkani)