---
title: "കൂത്തുപറമ്പിൽ മാരക ലഹരിമരുന്നുമായി യുവാവ് പിടിയിൽ"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/365505/arrested"
published_at: "2026-06-12T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2bb2a9ee682_1000120015.jpg"
keywords: []
---

# കൂത്തുപറമ്പിൽ മാരക ലഹരിമരുന്നുമായി യുവാവ് പിടിയിൽ

> **Lead Summary:** കൂത്തുപറമ്പ്: കൂത്തുപറമ്പിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയിലായി. തൊക്കിലങ്ങാടി സ്വദേശി അനീസ് മുഹമ്മദാണ് 22.8 ഗ്രാം എംഡിഎംഎയുമായി കൂത്തുപറമ്പ് പോലീസിന്റെ പിടിയിലായത്.

## Article Content

കൂത്തുപറമ്പ്: കൂത്തുപറമ്പിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയിലായി. തൊക്കിലങ്ങാടി സ്വദേശി അനീസ് മുഹമ്മദാണ് 22.8 ഗ്രാം എംഡിഎംഎയുമായി കൂത്തുപറമ്പ് പോലീസിന്റെ പിടിയിലായത്.

> ലഹരിവിരുദ്ധ കാമ്പയിനായ "ഓപ്പറേഷൻ തൂഫാൻ ദി നാർക്കോട്ടിക് ഹണ്ട്"ന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ താമസിക്കുന്ന വീട്ടിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തത്. ലഹരിമരുന്നും, സിപ്പ് ലോക്ക് കവറുകളും, ഗ്ലാസ് നിർമ്മിത ട്യൂബുകളും വീട്ടിൽ നിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതിക്കെതിരെ കൂത്തുപറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് പി ഐപിഎസ്, കൂത്തുപറമ്പ് എസിപി സിബി ടോം, കൂത്തുപറമ്പ് ഇൻസ്പെക്ടർ ബിജു ആൻ്റണി എന്നിവരുടെ നിർദ്ദേശപ്രകാരം എസ് ഐ ബിജിൻ കെ ബെന്നി, എസ്.സി.പി.ഒ സുധീഷ്, സിപിഒ സുബിന എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഈ പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/365505/arrested)