---
title: "നിപയില്‍ ആശ്വാസം, മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി"
english_title: "Nipaviarus"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/365742/nipaviarus"
published_at: "2026-06-13T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d13c855db5_1000213508.jpg"
keywords: []
---

# നിപയില്‍ ആശ്വാസം, മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

> **Lead Summary:**  **കോഴിക്കോട് : **കോഴിക്കോട് ഒരാള്‍ക്ക് നിപ ബാധിച്ച സാഹചര്യത്തില്‍ കേന്ദ്ര സംഘം കോഴിക്കോട് എത്തി. എന്‍ഐവി, ഐസിഎംആര്‍ സംഘമാണ് എത്തിയത്. ആരോഗ്യ വകുപ്പ് ജീവനക്കാരുമായി ചര്‍ച്ച നടത്തും. നിപ അവലോകന യോഗത്തിലും കേന്ദ്ര സംഘം പങ്കെടുക്കും. ആരോഗ്യമന്ത്രി നാളെ കോഴിക്കോട് ജില്ലയില്‍ ക്യാമ്പ് ചെയ്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കും. അതേസമയം, രോഗിയുമായി സമ്പര്‍ക്കമുണ്ടായിരുന്ന മൂന്നു പേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവായി. രോഗിയുടെ സമ്പര്‍ക്കപട്ടികയില്‍ വന്ന മൂന്നുപേരുടെ സ്രവം ആണ് പരിശോധിച്ചത്. ഇവരെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവായത്.

## Article Content

 **കോഴിക്കോട് : **കോഴിക്കോട് ഒരാള്‍ക്ക് നിപ ബാധിച്ച സാഹചര്യത്തില്‍ കേന്ദ്ര സംഘം കോഴിക്കോട് എത്തി. എന്‍ഐവി, ഐസിഎംആര്‍ സംഘമാണ് എത്തിയത്. ആരോഗ്യ വകുപ്പ് ജീവനക്കാരുമായി ചര്‍ച്ച നടത്തും. നിപ അവലോകന യോഗത്തിലും കേന്ദ്ര സംഘം പങ്കെടുക്കും. ആരോഗ്യമന്ത്രി നാളെ കോഴിക്കോട് ജില്ലയില്‍ ക്യാമ്പ് ചെയ്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കും. അതേസമയം, രോഗിയുമായി സമ്പര്‍ക്കമുണ്ടായിരുന്ന മൂന്നു പേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവായി. രോഗിയുടെ സമ്പര്‍ക്കപട്ടികയില്‍ വന്ന മൂന്നുപേരുടെ സ്രവം ആണ് പരിശോധിച്ചത്. ഇവരെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/365742/nipaviarus)