---
title: "അസമിലെ ജോര്‍ഹട്ടില്‍ വ്യോമസേന വിമാനം തകര്‍ന്നു; 5 വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു"
english_title: "Aassamjorhut"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/365773/aassamjorhut"
published_at: "2026-06-13T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d2647e2270_1000213542.jpg"
keywords: []
---

# അസമിലെ ജോര്‍ഹട്ടില്‍ വ്യോമസേന വിമാനം തകര്‍ന്നു; 5 വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

> **Lead Summary:** **കൊച്ചി: ** അസമിലെ ജോര്‍ഹട്ടില്‍ വ്യോമസേന വിമാനം തകര്‍ന്ന് അഞ്ച് വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. സഹ പൈലറ്റിനെ പരുക്കുകളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. AN – 32 ട്രാന്‍സ്പോര്‍ട്ട് വിമാനമാണ് ലാന്‍ഡിങ്ങിനിടെ തകര്‍ന്നത്. ജോര്‍ഹാട്ടിലെ വ്യോമസേനാ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം.വ്യോമതാവളത്തിന് സമീപം തന്നെയുള്ള സിവില്‍ ആശുപത്രിയിലാണ് സഹപൈലറ്റിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. മരണപ്പെട്ട പൈലറ്റുകളുടെ പേര് വിവരങ്ങളടക്കം വ്യോമസേന ഔദ്യോഗികമായി പുറത്ത് വിടും. വിമാനത്തിന്റെ കോക്പിറ്റ് മുതല്‍ നടുഭാഗം വരെ പൂര്‍ണമായും കത്തിപ്പോയിരുന്നു.വീരമൃത്യുവരിച്ചവരില്‍ രണ്ടുപേര്‍ അഗ്‌നിവീറുകളാണെന്ന വിവരവും വ്യോമസേന പുറത്ത് വിട്ടിട്ടുണ്ട്. രാവിലെ 10 മണിക്കാണ് അപകടമുണ്ടായതെന്നും വ്യോമസേന വ്യക്തമാക്കി.

## Article Content

**കൊച്ചി: ** അസമിലെ ജോര്‍ഹട്ടില്‍ വ്യോമസേന വിമാനം തകര്‍ന്ന് അഞ്ച് വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. സഹ പൈലറ്റിനെ പരുക്കുകളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. AN – 32 ട്രാന്‍സ്പോര്‍ട്ട് വിമാനമാണ് ലാന്‍ഡിങ്ങിനിടെ തകര്‍ന്നത്. ജോര്‍ഹാട്ടിലെ വ്യോമസേനാ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം.വ്യോമതാവളത്തിന് സമീപം തന്നെയുള്ള സിവില്‍ ആശുപത്രിയിലാണ് സഹപൈലറ്റിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. മരണപ്പെട്ട പൈലറ്റുകളുടെ പേര് വിവരങ്ങളടക്കം വ്യോമസേന ഔദ്യോഗികമായി പുറത്ത് വിടും. വിമാനത്തിന്റെ കോക്പിറ്റ് മുതല്‍ നടുഭാഗം വരെ പൂര്‍ണമായും കത്തിപ്പോയിരുന്നു.വീരമൃത്യുവരിച്ചവരില്‍ രണ്ടുപേര്‍ അഗ്‌നിവീറുകളാണെന്ന വിവരവും വ്യോമസേന പുറത്ത് വിട്ടിട്ടുണ്ട്. രാവിലെ 10 മണിക്കാണ് അപകടമുണ്ടായതെന്നും വ്യോമസേന വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/365773/aassamjorhut)