---
title: "കണ്ണൂർ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ  രണ്ടാംഘട്ട പ്രവേശനം ആരംഭിച്ചു"
english_title: "Kannur Govt. The second phase of admission to the Technical High School has begun"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36588/kannur-govt-the-second-phase-of-admission-to-the-technical-high-school-has-begun"
published_at: "2022-04-09T07:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6250e282888b4_images (17).jpeg"
keywords: []
---

# കണ്ണൂർ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ  രണ്ടാംഘട്ട പ്രവേശനം ആരംഭിച്ചു

> **Lead Summary:** **തോട്ടട:** കണ്ണൂർ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ 2022-23 വർഷം എട്ടാം ക്ലാസിലേക്ക് ഒഴിവുളള സീറ്റുകളിലേക്ക് അപേക്ഷിക്കാം. ഏഴാം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് അപേക്ഷിക്കാൻ അവസരം.

## Article Content

**തോട്ടട:** കണ്ണൂർ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ 2022-23 വർഷം എട്ടാം ക്ലാസിലേക്ക് ഒഴിവുളള സീറ്റുകളിലേക്ക് അപേക്ഷിക്കാം. ഏഴാം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് അപേക്ഷിക്കാൻ അവസരം.

പൊതു വിഷയങ്ങളോടൊപ്പം എഞ്ചിനീയറിംഗ് ട്രേഡുകളായ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ്, ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ്, റഫ്രിജറേഷൻ ആന്റ് എയർകണ്ടീഷൻ, ടർണിങ്ങ്, വെൽഡിങ്ങ്, ഫിറ്റിങ്ങ് എന്നിവയിൽ സാങ്കേതിക പരിശീലനവും പത്താം ക്ലാസ്സ് വിജയികൾക്ക് ടി എച്ച് എസ് എൽ സി സർട്ടിഫിക്കറ്റും ലഭിക്കും. പോളിടെക്‌നിക് എഞ്ചിനിയറിംഗ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് 10 ശതമാനം സംവരണമുണ്ട്. ഐ ടി ഐക്ക് തുല്യമായ ട്രേഡ് യോഗ്യതയുള്ളവർക്ക് കേരള പി എസ് സി തസ്തികകളിലേക്ക് അപേക്ഷിക്കാം. ഫോൺ: 9400006494, 9446973178

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36588/kannur-govt-the-second-phase-of-admission-to-the-technical-high-school-has-begun)