---
title: "ജിംനാസ്റ്റിക്സ് പ്രകടനത്തിലൂടെ കാണികളെ കയ്യിലെടുത്ത് കൊച്ചു മിടുക്കർ"
english_title: "The spectators were amazed by the gymnastics of the children"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36590/the-spectators-were-amazed-by-the-gymnastics-of-the-children"
published_at: "2022-04-09T07:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6250e4e0e30b0_DSC_6938.JPG"
keywords: []
---

# ജിംനാസ്റ്റിക്സ് പ്രകടനത്തിലൂടെ കാണികളെ കയ്യിലെടുത്ത് കൊച്ചു മിടുക്കർ

> **Lead Summary:** **കണ്ണൂർ : **എൻ്റെ കേരളം മെഗാ എക്സിബിഷനിൽ ജിംനാസ്റ്റിക്സ് പ്രകടനത്തിലൂടെ കാണികളെ കയ്യിലെടുത്ത് മാട്ടൂൽ എം യു പി സ്കൂളിലെ കൊച്ചു മിടുക്കർ .

## Article Content

**കണ്ണൂർ : **എൻ്റെ കേരളം മെഗാ എക്സിബിഷനിൽ ജിംനാസ്റ്റിക്സ് പ്രകടനത്തിലൂടെ കാണികളെ കയ്യിലെടുത്ത് മാട്ടൂൽ എം യു പി സ്കൂളിലെ കൊച്ചു മിടുക്കർ .

ഒന്ന്, രണ്ട് ക്ലാസ്സിലെ പതിനഞ്ച് വിദ്യാർത്ഥികളാണ് രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ ഒന്നാം വാർഷിക ആഘോഷത്തിന്റെ ഭാഗമായുള്ള എന്റെ കേരളം എക്സിബിഷന് എത്തിയ കാണികളെ അമ്പരപ്പിച്ചു കൊണ്ട് പ്രകടനം നടത്തിയത്. കായിക അധ്യാപകൻ പി. ടി തസ്ലിമിൻെറ നേതൃത്വത്തിൽ 15 വിദ്യാർത്ഥികളാണ് ജിംനാസ്റ്റിക്സ് പരിപാടിയിൽ പങ്കെടുത്തത്. പൊതുവിദ്യാലയങ്ങൾ മികവിൻ്റെ കേന്ദ്രങ്ങളായി മാറുന്നതിൻ്റെ സന്ദേശം കൂടിയാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ എക്സിബിഷൻ സ്റ്റാളിൽ ഓരോ ദിവസവും അരങ്ങേറുന്നത്. 

പരിപാടിയിൽ സമഗ്ര ശിക്ഷ ജില്ലാ പ്രോഗ്രാം ഓഫീസർ രമേശൻ കടൂർ, ജില്ലാ പ്രോഗ്രാം ഓഫീസർ ഇ സി വിനോദ്, ശാസ്ത്രരംഗം ജില്ലാ കോ ഓർഡിനേറ്റർ ടി വി പ്രസാദ്, മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഒ.പി ശൈലജ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36590/the-spectators-were-amazed-by-the-gymnastics-of-the-children)