---
title: "കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയർ സെക്കൻ്ററി സ്ക്കൂളിൽ സ്പോർട്സ് അക്കാദമി പ്രവർത്തനമാരംഭിച്ചു"
english_title: "Sports Academy started functioning"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36591/sports-academy-started-functioning"
published_at: "2022-04-09T07:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6250e75d72422_Picsart_22-04-09_07-23-51-772.jpg"
keywords: []
---

# കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയർ സെക്കൻ്ററി സ്ക്കൂളിൽ സ്പോർട്സ് അക്കാദമി പ്രവർത്തനമാരംഭിച്ചു

> **Lead Summary:** കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയർ സെക്കൻ്ററി സ്ക്കൂളിൽ സ്പോർട്സ് അക്കാദമി പ്രവർത്തനമാരംഭിച്ചു. കെ.മുരളീധരൻ എം.പി.ഉദ്ഘാടനം ചെയ്തു.

## Article Content

കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയർ സെക്കൻ്ററി സ്ക്കൂളിൽ സ്പോർട്സ് അക്കാദമി പ്രവർത്തനമാരംഭിച്ചു. കെ.മുരളീധരൻ എം.പി.ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥികളിൽ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് സ്പോർട്സ് അക്കാദമി പ്രവർത്തനമാരംഭിച്ചിട്ടുള്ളത്.

അതോടൊപ്പം വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് വേണ്ടി കുട്ടികളെ സജ്ജരാക്കുകയുമാണ് സ്പോർട്ട്സ് അക്കാദമിയിലൂടെ ലക്ഷ്യം വെക്കുന്നത്.

ഫുട്ബോൾ ഉൾപ്പെടെയുള്ള ഇനങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകും.കെ.മുരളീധരൻ എം.പി.ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ വി.രാമകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

സ്ക്കൂൾ മാനേജർ കെ.ബാലൻ മാസ്റ്റർ, പ്രിൻസിപ്പാൽ പി.ലത, പ്രധാനാധ്യാപകൻ പി.വിനോദ് ,പി പ്രകാശൻ, എൻ.പ്രശാന്ത് കുമാർ, എ.പി.രജീഷ്, എസ്. ജയദീപ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36591/sports-academy-started-functioning)