---
title: "കേരളത്തില്‍ തീവ്ര മഴയ്ക്ക് സാധ്യത ;ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്"
english_title: "Heavy rains expected in Kerala; Yellow alert issued in seven districts today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36592/heavy-rains-expected-in-kerala-yellow-alert-issued-in-seven-districts-today"
published_at: "2022-04-09T07:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6250e8c7d2ad7_images (18).jpeg"
keywords: []
---

# കേരളത്തില്‍ തീവ്ര മഴയ്ക്ക് സാധ്യത ;ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

> **Lead Summary:** **തിരുവനന്തപുരം: **കേരളത്തില്‍ തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

## Article Content

**തിരുവനന്തപുരം: **കേരളത്തില്‍ തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.

24 മണിക്കൂറില്‍ 115.5 mm മുതല്‍ 204.4 mm വരെയുള്ള മഴയാണ് യെല്ലോ അലേര്‍ട്ട് കൊണ്ടുദ്ദേശിക്കുന്നത്. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തീരത്ത് ശക്തമായ കാറ്റിന് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തില്‍ കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. നിലവില്‍ കടലിലുള്ളവര്‍ കേരളത്തീരത്ത് നിന്ന് അകന്നുനില്‍ക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36592/heavy-rains-expected-in-kerala-yellow-alert-issued-in-seven-districts-today)