---
title: "ഡി.വൈ.എഫ് ഐ അഖിലേന്ത്യ സെക്രട്ടറി അഭയ് മുഖർജി കൂത്തുപറമ്പ് രക്തസാക്ഷി സ്തൂപം സന്ദർശിച്ചു"
english_title: "Abhay Mukherjee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36594/abhay-mukherjee"
published_at: "2022-04-09T07:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6250eb12158ff_Picsart_22-04-09_07-39-49-734.jpg"
keywords: []
---

# ഡി.വൈ.എഫ് ഐ അഖിലേന്ത്യ സെക്രട്ടറി അഭയ് മുഖർജി കൂത്തുപറമ്പ് രക്തസാക്ഷി സ്തൂപം സന്ദർശിച്ചു

> **Lead Summary:** ഡി.വൈ.എഫ് ഐ അഖിലേന്ത്യ സെക്രട്ടറി അഭയ് മുഖർജി കൂത്തുപറമ്പ് രക്തസാക്ഷി സ്തൂപം സന്ദർശിച്ചു.

## Article Content

ഡി.വൈ.എഫ് ഐ അഖിലേന്ത്യ സെക്രട്ടറി അഭയ് മുഖർജി കൂത്തുപറമ്പ് രക്തസാക്ഷി സ്തൂപം സന്ദർശിച്ചു.

കണ്ണൂരിൽ നടക്കുന്ന സി പി എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനിടയിലാണ് അഭയ് മുഖർജി കൂത്തുപറമ്പിലെത്തിയത്.

ആദ്യമായി കൂത്തുപറമ്പിലെത്തിയ ഡി.വൈ.എഫ് ഐ അഖിലേന്ത്യ സെക്രട്ടറി അഭയ് മുഖർജിക്ക് ആവേശകരമായ സ്വീകരണമാണ് നൽകിയത്.

രക്തസാക്ഷി സ്തൂപത്തിൽ എത്തിയ ഡി.വൈ.എഫ് ഐ അഖിലേന്ത്യ സെക്രട്ടറി 5 രക്തസാക്ഷികളുടെ സ്മരണക്ക് മുന്നിൽ പുഷ്പചക്രമർപ്പിച്ചു.

സ്തൂപത്തിനുള്ളിലെ ലൈബ്രറിയിൽ എത്തിയ അഭയ് മുഖർജി കൂത്തുപറമ്പ് വെടിവെപ്പിൻ്റെ ദൃശ്യാവിഷ്ക്കരണവും നോക്കി കണ്ടു.

രാജ്യത്തിന് തന്നെ വഴികാട്ടികളാണ് കൂത്തുപറമ്പ് രക്തസാക്ഷികളെന്ന് അഭയ് മുഖർജി പറഞ്ഞു.കണ്ണൂരിൽ നടക്കുന്ന സി പി എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനിടയിലാണ് അഭയ് മുഖർജി കൂത്തുപറമ്പിലെത്തിയത്.

ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് എം വിജിൻ എം.എൽ എ, ജില്ലാ സെക്രട്ടറി എം ഷാജർ ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സരിൻ ശരി, മുഹമ്മദ് അഫ്സൽ, തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.

കൂത്തുപറമ്പ് ബ്ലോക്ക് സെക്രട്ടറി വി.ഷിജിത്ത്, പ്രസിഡൻ്റ് ടി മിഥുൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ദേശിയ സെക്രട്ടറിയെ സ്വീകരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36594/abhay-mukherjee)