---
title: "കാര്‍ഷിക വിളകളിലെ രോഗപ്പകര്‍ച്ച പരിശോധിക്കാന്‍ സിപിസിആര്‍ഐയുടെ ശാസ്ത്രജ്ഞര്‍ ചെറുപുഴയിൽ പര്യടനം നടത്തി"
english_title: "Toured Cherupuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36597/toured-cherupuzha"
published_at: "2022-04-09T07:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6250ef7692ce1_Picsart_22-04-09_07-58-11-035.jpg"
keywords: []
---

# കാര്‍ഷിക വിളകളിലെ രോഗപ്പകര്‍ച്ച പരിശോധിക്കാന്‍ സിപിസിആര്‍ഐയുടെ ശാസ്ത്രജ്ഞര്‍ ചെറുപുഴയിൽ പര്യടനം നടത്തി

> **Lead Summary:** ചെറുപുഴ: മലയോരത്ത്കാര്‍ഷിക വിളകളിലെ രോഗപ്പകര്‍ച്ച പരിശോധിക്കാന്‍ സിപിസിആര്‍ഐയുടെ ശാസ്ത്രജ്ഞര്‍ ഉൾപ്പെടുന്ന സംഘം ചെറുപുഴ പഞ്ചായത്തില്‍ പര്യടനം നടത്തി.

## Article Content

ചെറുപുഴ: മലയോരത്ത്കാര്‍ഷിക വിളകളിലെ രോഗപ്പകര്‍ച്ച പരിശോധിക്കാന്‍ സിപിസിആര്‍ഐയുടെ ശാസ്ത്രജ്ഞര്‍ ഉൾപ്പെടുന്ന സംഘം ചെറുപുഴ പഞ്ചായത്തില്‍ പര്യടനം നടത്തി.

കവുങ്ങിന്‍ തോട്ടങ്ങളില്‍ പടരുന്ന ഇലപ്പുള്ളി രോഗത്തെക്കുറിച്ച് പഠിക്കാനാണ് സിപിസിആര്‍ഐയുടെ ശാസ്ത്ര സംഘം വിവിധ പ്രദേശങ്ങളില്‍ സന്ദർശനം നടത്തിയത്.

ഇലകള്‍ കരിഞ്ഞുണങ്ങി കമുകുകള്‍ പാടെ നശിക്കുന്ന രോഗത്തിന് പ്രതിവിധി കാണാനാകാതെ കര്‍ഷകര്‍ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ശാസ്ത്ര സംഘം പരിശോധനക്കെത്തിയത്.

രോഗപ്പകര്‍ച്ച കണ്ടെത്തിയ സ്ഥലങ്ങളിലെ മണ്ണില്‍ പൊട്ടാഷിന്റെ കുറവുണ്ടെന്നും ഇതാണ് ഇലകളില്‍ മഞ്ഞളിപ്പ് രോഗം പടരാന്‍ കാരണമെന്നും ശാസ്ത്രസംഘം വിശദീകരിച്ചു.

കരിയക്കര, ചുണ്ട, കോലുവള്ളി എന്നീ സ്ഥലങ്ങളിലെ കമുകിൻ തോട്ടങ്ങളിലും, ചെറുപുഴയിൽ തെങ്ങിൽ തോട്ടത്തിലും സംഘം പരിശോധന നടത്തി. മാസങ്ങളുടെ ഇടവേളയില്‍ മണ്ണിന്റെ രാസഘടന പരിശോധിക്കാന്‍ കര്‍ഷകര്‍ തയ്യാറാകണമെന്നും.

മണ്ണില്‍ ആവശ്യമായ ജീവകങ്ങള്‍ ലഭ്യമാക്കിയ ശേഷം കാലക്രമേണ മാത്രമേ ജൈവകൃഷിയിലേക്ക് മാറാന്‍ പാടുള്ളൂ എന്നും ശാസ്ത്ര സംഘം കർഷകരോട് പറഞ്ഞു.

കാസർഗോഡ് സിപിസിആര്‍ഐ കേന്ദ്രത്തിലെ വിള സംരക്ഷണ വിഭാഗം മേധാവി ഡോ. വിനായക് ഹെഗ്‌ഡേ, ചെറുപുഴ കൃഷി ഓഫിസര്‍ എ. രജീന എന്നിവരുടെ നേതൃത്വത്തിലാണ് സംഘമാണ് കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36597/toured-cherupuzha)