---
title: "റിസർവേഷൻ ടിക്കറ്റില്ലാതെ തീവണ്ടികളിലെ ജനറൽ കോച്ചിൽ ഇരിക്കാം"
english_title: "You can sit on the general coach of trains without a reservation ticket"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36598/you-can-sit-on-the-general-coach-of-trains-without-a-reservation-ticket"
published_at: "2022-04-09T07:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6250ee74edffb_images (19).jpeg"
keywords: []
---

# റിസർവേഷൻ ടിക്കറ്റില്ലാതെ തീവണ്ടികളിലെ ജനറൽ കോച്ചിൽ ഇരിക്കാം

> **Lead Summary:** **കണ്ണൂർ : **റിസർവേഷൻ ടിക്കറ്റില്ലാതെ തീവണ്ടികളിലെ ജനറൽ കോച്ചിൽ ഇരിക്കാം. ഏപ്രിൽ അവസാനത്തോടെ കേരളത്തിലോടുന്ന മുഴുവൻ വണ്ടികളിലും ജനറൽ കോച്ചിൽ റിസർവേഷൻ നിർത്തും. ജനശതാബ്ദി, രാജധാനി ഒഴികെയുള്ളവയിലാണ് ഈ മാറ്റം.

## Article Content

**കണ്ണൂർ : **റിസർവേഷൻ ടിക്കറ്റില്ലാതെ തീവണ്ടികളിലെ ജനറൽ കോച്ചിൽ ഇരിക്കാം. ഏപ്രിൽ അവസാനത്തോടെ കേരളത്തിലോടുന്ന മുഴുവൻ വണ്ടികളിലും ജനറൽ കോച്ചിൽ റിസർവേഷൻ നിർത്തും. ജനശതാബ്ദി, രാജധാനി ഒഴികെയുള്ളവയിലാണ് ഈ മാറ്റം.

മേയ് ഒന്നിനാണ് പൂർണമായും അൺ റിസർവ്ഡ് കോച്ച് പുനഃസ്ഥാപിക്കുന്നതെങ്കിലും ഏപ്രിൽ പകുതിയോടെ മാറ്റുമെന്നാണ് റെയിൽവേ നൽകുന്ന സൂചന. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലെ 74 വണ്ടികളിൽ മാറ്റംവരും.

മാർച്ച് 10 മുതൽ മേയ് ഒന്നുവരെ ഏഴുഘട്ടമായിട്ടാണ് ജനറൽ സിറ്റിങ് കോച്ചുകളിലെ റിസർവേഷൻ നീക്കിത്തുടങ്ങിയത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36598/you-can-sit-on-the-general-coach-of-trains-without-a-reservation-ticket)