---
title: "എടക്കാട് ദേശീയപാതയിൽവെച്ച്  ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു"
english_title: "The lorry that was running caught fire"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36600/the-lorry-that-was-running-caught-fire"
published_at: "2022-04-09T08:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6250f05fdba1c_images (20).jpeg"
keywords: []
---

# എടക്കാട് ദേശീയപാതയിൽവെച്ച്  ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു

> **Lead Summary:** **എടക്കാട് : ** ഓടിക്കൊണ്ടിരുന്ന ലോറിക്ക് എടക്കാട് ദേശീയപാതയിൽവെച്ച് തീപിടിച്ചു. വടകര ഓർക്കാട്ടേരിയിൽ ചരക്കിറക്കി മടങ്ങിവരികയായിരുന്ന തോട്ടട മലബാർ മെറ്റൽസിന്റെ ലോറിയാണ് കത്തിയത്. ലോറിക്കകത്തുനിന്ന് ശബ്ദം കേട്ട് ഡ്രൈവർ എടക്കാട് പെട്രോൾ പമ്പിന് മുന്നിലെ ഒഴിഞ്ഞ സ്ഥലത്ത് നിർത്തിയപ്പോഴാണ് ബോണറ്റിൻറെ ഭാഗത്തുനിന്ന് തീ ആളിപ്പടർന്നത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.

## Article Content

**എടക്കാട് : ** ഓടിക്കൊണ്ടിരുന്ന ലോറിക്ക് എടക്കാട് ദേശീയപാതയിൽവെച്ച് തീപിടിച്ചു. വടകര ഓർക്കാട്ടേരിയിൽ ചരക്കിറക്കി മടങ്ങിവരികയായിരുന്ന തോട്ടട മലബാർ മെറ്റൽസിന്റെ ലോറിയാണ് കത്തിയത്. ലോറിക്കകത്തുനിന്ന് ശബ്ദം കേട്ട് ഡ്രൈവർ എടക്കാട് പെട്രോൾ പമ്പിന് മുന്നിലെ ഒഴിഞ്ഞ സ്ഥലത്ത് നിർത്തിയപ്പോഴാണ് ബോണറ്റിൻറെ ഭാഗത്തുനിന്ന് തീ ആളിപ്പടർന്നത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.

ലോറിയുടെ മുൻഭാഗം പൂർണമായും കത്തിനശിച്ചു നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും ചേർന്ന് തീയണച്ചു.

ഡ്രൈവർ ഗുരുവായൂർ സ്വദേശി നവീൻ മാത്രമാണ് ലോറിയിലുണ്ടായിരുന്നത്. ഇദ്ദേഹത്തിന് നിസ്സാരപരിക്കേറ്റു. ചാലയിലെ ആസ്പത്രയിൽ ചികിത്സ തേടി. അഗ്നിരക്ഷാസേനയുടെ കണ്ണൂരിൽനിന്നുള്ള രണ്ട് യൂണിറ്റും തലശ്ശേരിയിൽനിന്ന് ഒരു യുണിറ്റും എത്തി .

എടക്കാട് പ്രിൻസിപ്പൽ എസ്.ഐ. മഹേഷ് , അസിസ്റ്റൻറ് സ്റ്റേഷൻ ഫയർ ഓഫീസർ ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36600/the-lorry-that-was-running-caught-fire)