---
title: "ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സ്: എ​സ്ഐ​ടി സം​ഘം സ​ന്നി​ധാ​ന​ത്ത് വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തി"
english_title: "Sabarimala "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/366000/sabarimala"
published_at: "2026-06-15T05:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2f3f2e0e8ef_1000123860.jpg"
keywords: []
---

# ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സ്: എ​സ്ഐ​ടി സം​ഘം സ​ന്നി​ധാ​ന​ത്ത് വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തി

> **Lead Summary:** ശബരിമല : ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം സ​ന്നി​ധാ​ന​ത്ത് വീ​ണ്ടും നി​ർ​ണാ​യ​ക പ​രി​ശോ​ധ​ന ന​ട​ത്തി. ഹൈ​ക്കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ, കേ​സി​ന്‍റെ അ​ന്തി​മ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ത​യ്യാ​റാ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് ഈ ​ന​ട​പ​ടി.

## Article Content

ശബരിമല : ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം സ​ന്നി​ധാ​ന​ത്ത് വീ​ണ്ടും നി​ർ​ണാ​യ​ക പ​രി​ശോ​ധ​ന ന​ട​ത്തി. ഹൈ​ക്കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ, കേ​സി​ന്‍റെ അ​ന്തി​മ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ത​യ്യാ​റാ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് ഈ ​ന​ട​പ​ടി.

എ​സ്ഐ​ടി ത​ല​വ​നാ​യ എ​സ്‌പി ശ​ശി​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് സ​ന്നി​ധാ​ന​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ച്ച​ത്. പ്ര​ധാ​ന​മാ​യും ക്ഷേ​ത്ര​ത്തി​ലെ പ്ര​ഭാ​മ​ണ്ഡ​ലം, ക​ട്ട​ള​പ്പ​ടി​യു​ടെ താ​ഴ​ത്തെ ഭാ​ഗം എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് സം​ഘം വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കൂ​ടു​ത​ൽ സ്വ​ർ​ണ​മു​ള്ള​ത് ക​ട്ട​ള​പ്പ​ടി​യു​ടെ താ​ഴ​ത്തെ ഭാ​ഗ​ത്താ​യ​തി​നാ​ൽ ഇ​വി​ടു​ത്തെ അ​ള​വു​ക​ൾ കേ​സി​ൽ ഏ​റെ നി​ർ​ണാ​യ​ക​മാ​ണ്.

ഇ​ള​ക്കി​യെ​ടു​ത്ത ഭാ​ഗ​ങ്ങ​ളു​ടെ തൂ​ക്കം കൃ​ത്യ​മാ​യി അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ലീ​ഗ​ൽ മെ​ട്രോ​ള​ജി വി​ഭാ​ഗ​ത്തി​ലെ വി​ദ​ഗ്ധ ഉ​ദ്യോ​ഗ​സ്ഥ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. നേ​ര​ത്തെ ല​ബോ​റ​ട്ട​റി​യി​ൽ നി​ന്നും ശേ​ഖ​രി​ച്ച പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ​ക്കൊ​പ്പം ഈ ​പു​തി​യ ശാ​സ്ത്രീ​യ വി​വ​ര​ങ്ങ​ൾ കൂ​ടി ചേ​ർ​ത്താ​കും ഹൈ​ക്കോ​ട​തി​യി​ൽ അ​ന്തി​മ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/366000/sabarimala)