---
title: "അയ്യപ്പൻകാവ്-ഹാജി റോഡ് നവീകരണം തുടങ്ങി"
english_title: "Renovation of Ayyappankavu-Haji road has started"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36602/renovation-of-ayyappankavu-haji-road-has-started"
published_at: "2022-04-09T08:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6250f31e6f26c_IMG_20220409_081433.jpg"
keywords: []
---

# അയ്യപ്പൻകാവ്-ഹാജി റോഡ് നവീകരണം തുടങ്ങി

> **Lead Summary:** **ഇരിട്ടി** : മുഴക്കുന്ന് പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ അയ്യപ്പൻകാവ്-ഹാജി റോഡ് നവീകരണം തുടങ്ങി. നാട്ടുകാരുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ് യാഥാർഥ്യമാകുന്നത്.

## Article Content

**ഇരിട്ടി** : മുഴക്കുന്ന് പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ അയ്യപ്പൻകാവ്-ഹാജി റോഡ് നവീകരണം തുടങ്ങി. നാട്ടുകാരുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ് യാഥാർഥ്യമാകുന്നത്.

രണ്ടരകിലോമീറ്റർ വരുന്ന റോഡ് പൊതുമാരാമത്ത് വകുപ്പ് ഫണ്ടിൽനിന്ന് അഞ്ചു കോടി രൂപ മുടക്കിയാണ് മെക്കാഡം ടാറിങ് നടത്തുന്നത്. നിലവിൽ 10 മീറ്റർ വീതിയുള്ള റോഡിൽ ആവശ്യമായ സ്ഥലങ്ങളിൽ കയറ്റം കുറച്ചും  രണ്ട് ഭാഗങ്ങൾ ഉയർത്തി യുമാണ് മികച്ച നിലവാരത്തിലേക്കുമാറ്റുന്നത്.

ഇരിട്ടി പേരാവൂർ സംസ്ഥാനപാതയിൽ നിന്ന് എടൂർ മണത്തണ മലയോര ഹൈവേയ്ക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന സമാന്തര റോഡാണിത്. കാക്കയങ്ങാട് നിന്ന് പാലപ്പുഴ വഴി ആറളം ഫാമിലേക്ക് പ്രവേശിക്കുന്നതിന് പകരം ഹാജി റോഡിൽ നിന്ന് എളുപ്പത്തിൽ ഫാമിലേക്ക് എത്തിപ്പെടാനുള്ള വഴിയും ഉണ്ട്. വയനാട് ഭാഗത്തു നിന്ന് ഇരിട്ടി ഭാഗത്തേക്ക് വരുന്നവർക്കും ഏറെ ഉപകാരപ്രദവും എളുപ്പവഴിയും കൂടിയാണിത്. 

 നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ രണ്ടു മാസത്തേക്ക് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36602/renovation-of-ayyappankavu-haji-road-has-started)