---
title: "കൊയിലാണ്ടിയില്‍ യുവതിയും യുവാവും തീവണ്ടി തട്ടി മരിച്ച  സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു "
english_title: "Police have launched an investigation into the incident in which a young man and a young woman were hit and killed by a train in Koyilandy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36608/police-have-launched-an-investigation-into-the-incident-in-which-a-young-man-and-a-young-woman-were-hit-and-killed-by-a-train-in-koyilandy"
published_at: "2022-04-09T08:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6250fb5fad65d_Screenshot_2022-04-09-08-37-38-279_com.android.chrome.jpg"
keywords: []
---

# കൊയിലാണ്ടിയില്‍ യുവതിയും യുവാവും തീവണ്ടി തട്ടി മരിച്ച  സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു 

> **Lead Summary:** **കോഴിക്കോട്:** കൊയിലാണ്ടിയില്‍ യുവതിയും യുവാവും തീവണ്ടി തട്ടി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മുചുകുന്ന് സ്വദേശിയും കരസേനാ ഉദ്യോഗസ്ഥനുമായ റിനീഷ്, മണക്കുളം സ്വദേശി ഷിജി എന്നിവരാണ് മരിച്ചത്. ഷിജിയെ കാണാനില്ലെന്ന ഭർത്താവിന്‍റെ പരാതിയില്‍ പോലീസ് തിരച്ചില്‍ തുടരുകയായിരുന്നു.

## Article Content

**കോഴിക്കോട്:** കൊയിലാണ്ടിയില്‍ യുവതിയും യുവാവും തീവണ്ടി തട്ടി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മുചുകുന്ന് സ്വദേശിയും കരസേനാ ഉദ്യോഗസ്ഥനുമായ റിനീഷ്, മണക്കുളം സ്വദേശി ഷിജി എന്നിവരാണ് മരിച്ചത്. ഷിജിയെ കാണാനില്ലെന്ന ഭർത്താവിന്‍റെ പരാതിയില്‍ പോലീസ് തിരച്ചില്‍ തുടരുകയായിരുന്നു.

വെള്ളറക്കോട് റെയില്‍വേ സ്റ്റേഷന് സമീപത്തെ ട്രാക്കില്‍ ആണ് മൃതദേഹങ്ങൾ കണ്ടത്. ഇരുവരും സുഹൃത്തുക്കളായിരുന്നെന്ന് പോലീസ് പറയുന്നു. വിയ്യൂർ മണക്കുളം സ്വദേശിയായ ഷിജിയെ രണ്ട് മാസമായി കാണാനില്ലെന്ന്കാട്ടി ഭർത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇവർക്ക് ഒരു മകനുണ്ട്. കരസേനയില്‍ ഉദ്യോഗസ്ഥനാണ് റിനീഷിന്റെ ഭാര്യ നേരത്തെ മരണപ്പെട്ടതാണ്. ഇയാൾക്ക് ഒരു മകളുണ്ട്.

ഫെബ്രുവരി മുതല്‍ കാണാതായ ഇരുവരെയും കണ്ടെത്താനായി കൊയിലാണ്ടി പോലീസ് തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇരുവരും ഇന്ന് തീവണ്ടിയില്‍ നാട്ടിലെത്തിയെന്ന വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും മരണം സംഭവിച്ചു. തലയറ്റ നിലയിലായിരുന്നു ഇരുമൃതദേഹങ്ങളും. ഇന്‍ക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36608/police-have-launched-an-investigation-into-the-incident-in-which-a-young-man-and-a-young-woman-were-hit-and-killed-by-a-train-in-koyilandy)