---
title: "ലോക രക്തദാന ദിനത്തിൽ രക്ത നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു "
english_title: "A blood screening camp was organized on World Blood Donor Day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/366170/a-blood-screening-camp-was-organized-on-world-blood-donor-day"
published_at: "2026-06-15T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2fe192ae1c6_WhatsApp_Image_2026-06-15_at_16.51.40.jpeg"
keywords: []
---

# ലോക രക്തദാന ദിനത്തിൽ രക്ത നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു 

> **Lead Summary:** ഇരിട്ടി: ലോക രക്തദാന ദിനത്തിൽ പയഞ്ചേരി വെൽനസ് ഹെൽത്ത് കെയറിന്റെ സഹകരണത്തോടെ വിളക്കോട് സഹചാരി സെന്ററിന്റെ ആഭിമുഖ്യത്തിൽ രക്തനിർണ്ണയ ജീവിതശൈലി അവബോധ ബ്ലഡ് ഡാറ്റാ ബാങ്ക് രൂപീകരണ ക്യാമ്പ് സംഘടിപ്പിച്ചു. ഹയാത്തുൽ ഇസ്ലാം മദ്റസ സ്വദ്ർ മുഅല്ലിം ജാഫർ സാദിഖ് ഫൈസി ഉദ്ഘാടനം ചെയ്തു. ജീവിതകാരുണ്യ ആതുര സന്നദ്ധ സേവനരംഗത്ത് തുല്യതകളില്ലാത്ത സേവനങ്ങൾ അർപ്പിക്കുന്ന സഹചാരിയുടെ ഇത്തരം പ്രവർത്തനങ്ങൾ ശ്ലാഖനീയവും പ്രശംസാർഹവും ആണെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

ഇരിട്ടി: ലോക രക്തദാന ദിനത്തിൽ പയഞ്ചേരി വെൽനസ് ഹെൽത്ത് കെയറിന്റെ സഹകരണത്തോടെ വിളക്കോട് സഹചാരി സെന്ററിന്റെ ആഭിമുഖ്യത്തിൽ രക്തനിർണ്ണയ ജീവിതശൈലി അവബോധ ബ്ലഡ് ഡാറ്റാ ബാങ്ക് രൂപീകരണ ക്യാമ്പ് സംഘടിപ്പിച്ചു. ഹയാത്തുൽ ഇസ്ലാം മദ്റസ സ്വദ്ർ മുഅല്ലിം ജാഫർ സാദിഖ് ഫൈസി ഉദ്ഘാടനം ചെയ്തു. ജീവിതകാരുണ്യ ആതുര സന്നദ്ധ സേവനരംഗത്ത് തുല്യതകളില്ലാത്ത സേവനങ്ങൾ അർപ്പിക്കുന്ന സഹചാരിയുടെ ഇത്തരം പ്രവർത്തനങ്ങൾ ശ്ലാഖനീയവും പ്രശംസാർഹവും ആണെന്ന് അദ്ദേഹം പറഞ്ഞു.

ചെയർമാൻ അബൂബക്കർ പയ്യമ്പള്ളി അധ്യക്ഷത വഹിച്ചു. കോഡിനേറ്റർ സകരിയ്യ അസ്അദി വിളക്കോട് പദ്ധതി വിശദീകരിച്ചു.വെല്ലസ് ഹെൽത്ത് കെയർ എം ഡി ഡോക്ടർ മുഹമ്മദ് സിറാജ് കെ ടി ജീവിതശൈലി അവബോധ ക്ലാസിന് നേതൃത്വം നൽകി.മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് അംഗം ശിഹാബ് സി എച്ച്, വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് ഒ ഹംസ, പി പി മുസ്തഫ , സിനോജ് എം, പി പി അബ്ദുസ്സലാം മൗലവി , ഒ മജീദ്, ഒ സഈദ് മൗലവി ,ഫൈസൽ മൗലവി , ഇബ്റാഹിം മൗലവി, എം എം ഇസ്മായിൽ, സ്വാലിഹ് വാഫി, നൂറുൽ അമീൻ, കെ വി റഹൂഫ് തുടങ്ങിയവർ സംസാരിച്ചു. വെൽനസ് മാനേജർ സജീർഖാൻ സിസ്റ്റർമാരായ സൂസി , ആതിര എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/366170/a-blood-screening-camp-was-organized-on-world-blood-donor-day)