---
title: "എഴുത്തുകാരി ഇന്ദിര ല​ങ്കേഷ് അന്തരിച്ചു"
english_title: "Writer Indira Lankesh passes away"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/366187/writer-indira-lankesh-passes-away"
published_at: "2026-06-15T18:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2ff51b1fe30_1000125158.jpg"
keywords: []
---

# എഴുത്തുകാരി ഇന്ദിര ല​ങ്കേഷ് അന്തരിച്ചു

> **Lead Summary:** ബാംഗ്ലൂർ : പ്രശസ്ത എഴുത്തുകാരി ഇന്ദിര ല​ങ്കേഷ് അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം.

## Article Content

ബാംഗ്ലൂർ : പ്രശസ്ത എഴുത്തുകാരി ഇന്ദിര ല​ങ്കേഷ് അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം.

എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന പി. ലങ്കേഷ് ഭര്‍ത്താവും എഴുത്തുകാരി ഗൗരി ലങ്കേഷ് മകളുമാണ്. സിനിമാ സംവിധായികയായ കവിത ല​​ങ്കേഷ്, ഇന്ദ്രജിത് ല​​​​ങ്കേഷ് എന്നിവരാണ് മറ്റു മക്കൾ.

സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം വേണ്ടതിന്‍റെ പ്രാധാന്യം പറയുന്ന ഇന്ദിരയുടെ ഓർമക്കുറിപ്പുകൾ സാഹിത്യരം​ഗത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/366187/writer-indira-lankesh-passes-away)