---
title: "പൊറോറ യു.പി സ്കൂളിന്റെ നേതൃത്വത്തിൽ രണ്ട് പ്രാദേശിക പഠന വീടുകൾ ആരംഭിച്ചു         "
english_title: "Study houses started"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36622/study-houses-started"
published_at: "2022-04-09T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6251172339726_Picsart_22-04-09_10-46-12-126.jpg"
keywords: []
---

# പൊറോറ യു.പി സ്കൂളിന്റെ നേതൃത്വത്തിൽ രണ്ട് പ്രാദേശിക പഠന വീടുകൾ ആരംഭിച്ചു         

> **Lead Summary:** പൊറോറ യു.പി സ്കൂളിന്റെ നേതൃത്വത്തിൽ മീത്തലെ പൊറോറയിലും , ഏളന്നൂരിലുമായി രണ്ട് പ്രാദേശിക പഠന വീടുകൾ ആരംഭിച്ചു. കൊറോണക്കാലത്തെ പഠന വിടവ് ഇല്ലാതാക്കുന്നതിനൊപ്പം, മുഴുവൻ കുട്ടികളുടെയും പഠനനിലവാരവും , മാനസിക വികാസവും ഉയർത്തുക എന്ന ലക്ഷ്യം മുന്നിൽക്കണ്ട് വിദ്യാഭ്യാസരംഗത്തെ ഒരു മികച്ച മാതൃകാ പ്രവർത്തനത്തിന് വിദ്യാലയം തുടക്കം കുറിച്ചു.

## Article Content

പൊറോറ യു.പി സ്കൂളിന്റെ നേതൃത്വത്തിൽ മീത്തലെ പൊറോറയിലും , ഏളന്നൂരിലുമായി രണ്ട് പ്രാദേശിക പഠന വീടുകൾ ആരംഭിച്ചു. കൊറോണക്കാലത്തെ പഠന വിടവ് ഇല്ലാതാക്കുന്നതിനൊപ്പം, മുഴുവൻ കുട്ടികളുടെയും പഠനനിലവാരവും , മാനസിക വികാസവും ഉയർത്തുക എന്ന ലക്ഷ്യം മുന്നിൽക്കണ്ട് വിദ്യാഭ്യാസരംഗത്തെ ഒരു മികച്ച മാതൃകാ പ്രവർത്തനത്തിന് വിദ്യാലയം തുടക്കം കുറിച്ചു.

സമൂഹത്തിന്റെ മൊത്തം പിന്തുണയും പ്രവർത്തനത്തിന് ലഭിക്കുകയുണ്ടായി. നാട്ടുകാരുടെയും, രക്ഷിതാക്കളുടെയും , സാമൂഹിക രാഷ്ട്രീയ പ്രവർത്തകരുടെയും നേതൃത്വത്തിൽ പ്രാദേശിക ഉത്സവമായി ഉദ്ഘാടനച്ചടങ്ങ് മാറി. ആഴ്ചയിൽ മൂന്നു ദിവസം പൊറോറ യു.പി സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ക്ലാസ് നൽകും .

മലയാളം, ഇംഗ്ലീഷ് , ഗണിതം എന്നീ ഭാഷകൾക്കു പുറമേ നേതൃത്വ പരിശീലനം, മോട്ടിവേഷൻ ക്ലാസ്സ് എന്നിവയും കുട്ടികൾക്കു നൽകും. മീത്തലെ പൊറോറ പഠന വീടിന്റെ ഉദ്ഘാടന കർമ്മം മട്ടന്നൂർ നഗരസഭാ കൗൺസിലർ ശ്രീ. സി.വി ശശീന്ദ്രൻ നിർവഹിച്ചു. ചടങ്ങിൽ പി .ടി .എ പ്രസിഡണ്ട് ശ്രീ. പി.വി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രഥമാധ്യാപകൻ ശ്രീ. കെ.പി ജയകൃഷ്ണൻ മാസ്റ്റർ പദ്ധതി വിശദീകരിച്ചു.

ശ്രീ. കിണ്ട്യൻ ഭാസ്കരൻ , ശ്രീ .എം. പി. ഭരതൻ , ശ്രീ .കെ .മുകുന്ദൻ , മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി .സുജാത.വി, ശ്രീ. രാഗേഷ് ടി , ശ്രീമതി. ഉമൈബ.പി എന്നിവർ ആശംസ നേർന്നു. ചടങ്ങിൽ പ്രോഗ്രാം കോർഡിനേറ്റർ ശ്രീമതി. ഇ. സുജല ടീച്ചർ കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള ക്ലാസ്സ് കൈകാര്യം ചെയ്തു. ഏളന്നൂർ പഠന വീടിന്റെ ഉദ്ഘാടനകർമ്മം മട്ടന്നൂർ നഗരസഭ ചെയർപേഴ്സൺ ശ്രീമതി .അനിതാ വേണു ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ നഗരസഭാ കൗൺസിലർ ശ്രീമതി ബിന്ദു പറമ്പൻ അധ്യക്ഷത വഹിച്ചു. മാനേജ്മെന്റ് പ്രതിനിധി ശ്രീ. കെ.പി വേണുഗോപാലൻ, പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ. എൻ. രാജീവൻ , ശ്രീ.സി. വി ചന്ദ്രൻ , മദർ പി. ടി. എ പ്രസിഡണ്ട് ശ്രീമതി. സുജാത.വി, എസ് .ആർ . ജി കൺവീനർ ശ്രീമതി. സുജല .ഇ എന്നിവർ സംസാരിച്ചു. പഠന കേന്ദ്രം പ്രോഗ്രാം കോർഡിനേറ്റർ ശ്രീ .കെ പ്രഭാകരൻ മാസ്റ്റർ കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള ക്ലാസ്സ് കൈകാര്യം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36622/study-houses-started)