---
title: "കണ്ണൂരിലും ഷിഗെല്ല; 2 കുട്ടികള്‍ക്ക് രോഗബാധ"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/366221/kannur"
published_at: "2026-06-16T05:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കണ്ണൂരിലും ഷിഗെല്ല; 2 കുട്ടികള്‍ക്ക് രോഗബാധ

> **Lead Summary:** കണ്ണൂർ:പാനൂർ മൊകേരിയില്‍ ഷിഗെല്ല സ്ഥിരീകരിച്ചു. മൊകേരി പഞ്ചായത്ത് പരിധിയിൽ നാലും എട്ടും വയസുള്ള രണ്ട് കുട്ടികള്‍ക്കാണ് രോഗബാധ. വൈറസ് ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ മൊകേരി പഞ്ചായത്ത് ആരോഗ്യ പ്രവർത്തകരെയും, സ്കൂൾ അധികൃതരുടെയും അടിയന്തര യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തി.

## Article Content

കണ്ണൂർ:പാനൂർ മൊകേരിയില്‍ ഷിഗെല്ല സ്ഥിരീകരിച്ചു. മൊകേരി പഞ്ചായത്ത് പരിധിയിൽ നാലും എട്ടും വയസുള്ള രണ്ട് കുട്ടികള്‍ക്കാണ് രോഗബാധ. വൈറസ് ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ മൊകേരി പഞ്ചായത്ത് ആരോഗ്യ പ്രവർത്തകരെയും, സ്കൂൾ അധികൃതരുടെയും അടിയന്തര യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തി.

10 & 11 വാർഡുകളിലാണ് നിലവിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഭയപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും ജാഗ്രത പുലർത്തണമെന്നും ഡി.എം.ഒ അറിയിച്ചു. പനിയോ മറ്റു ലക്ഷണങ്ങളോ ഉണ്ടെങ്കിൽ നിർബന്ധമായും ചികിത്സ തേടുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/366221/kannur)