---
title: "ജവഹർ നവോദയ വിദ്യാലയ: പ്ലസ് വൺ അപേക്ഷ ക്ഷണിച്ചു*"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/366224/apply-now"
published_at: "2026-06-16T05:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3093f6b8851_360_F_465413847_fJYvCoB21njhMmtZhPhAkobzQspfeYvv.jpg"
keywords: []
---

# ജവഹർ നവോദയ വിദ്യാലയ: പ്ലസ് വൺ അപേക്ഷ ക്ഷണിച്ചു*

> **Lead Summary:** കണ്ണൂർ : കേന്ദ്ര സർക്കാർ വിദ്യാഭ്യാസ സ്ഥാപനമായ ജവഹർ നവോദയ വിദ്യാലയം 2026-27 അദ്ധ്യയന വർഷം പതിനൊന്നാം ക്ലാസ് കോമേഴ്സ് സ്ട്രീമിലെ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സിൽ 60 ശതമാനമോ അതിനു മുകളിലോ മാർക്കുള്ള കുട്ടികളുടെ രക്ഷിതാക്കളാണ് അപേക്ഷിക്കേണ്ടത്. വിദ്യാർത്ഥികൾ 01.06.2009 നും 31.07.2011 നും ഇടയിൽ ജനിച്ചവരും 2025-26 അദ്ധ്യായന വർഷം കണ്ണൂർ ജില്ലയിലെ ഏതെങ്കിലും സർക്കാർ/ സർക്കാർ അംഗീകൃത വിദ്യാലയങ്ങളിൽ പത്താം ക്ലാസ്സ് പഠിച്ചവരും ജില്ലയിലെ സ്ഥിരതാമസക്കാരും ആയിരിക്കണം.

## Article Content

കണ്ണൂർ : കേന്ദ്ര സർക്കാർ വിദ്യാഭ്യാസ സ്ഥാപനമായ ജവഹർ നവോദയ വിദ്യാലയം 2026-27 അദ്ധ്യയന വർഷം പതിനൊന്നാം ക്ലാസ് കോമേഴ്സ് സ്ട്രീമിലെ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സിൽ 60 ശതമാനമോ അതിനു മുകളിലോ മാർക്കുള്ള കുട്ടികളുടെ രക്ഷിതാക്കളാണ് അപേക്ഷിക്കേണ്ടത്. വിദ്യാർത്ഥികൾ 01.06.2009 നും 31.07.2011 നും ഇടയിൽ ജനിച്ചവരും 2025-26 അദ്ധ്യായന വർഷം കണ്ണൂർ ജില്ലയിലെ ഏതെങ്കിലും സർക്കാർ/ സർക്കാർ അംഗീകൃത വിദ്യാലയങ്ങളിൽ പത്താം ക്ലാസ്സ് പഠിച്ചവരും ജില്ലയിലെ സ്ഥിരതാമസക്കാരും ആയിരിക്കണം.

അപേക്ഷഫോമിനായി ചെണ്ടയാട് ജവഹർ നവോദയ വിദ്യാലയ ഓഫീസുമായി ബന്ധപ്പെടുകയോ https://navodaya.gov.in/nv/nvs_school/kannur/en/home എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യണം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയ്യതി ജൂൺ 25. ഫോൺ: 0490 2962965.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/366224/apply-now)