---
title: "ഓണത്തിന് ഒരു കൊട്ടപ്പൂവ്'; ചെണ്ടുമല്ലി തൈകകൾ വിതരണം ചെയ്തു"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/366234/kannur"
published_at: "2026-06-16T08:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ഓണത്തിന് ഒരു കൊട്ടപ്പൂവ്'; ചെണ്ടുമല്ലി തൈകകൾ വിതരണം ചെയ്തു

> **Lead Summary:** കണ്ണൂർ : ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയായ 'ഓണത്തിന് ഒരു ഒരു കൊട്ടപ്പൂവ്' പദ്ധതിയുടെ ഭാഗമായി ചെണ്ടുമല്ലി തൈകളുടെ ജില്ലാതല വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ നിർവഹിച്ചു.

## Article Content

കണ്ണൂർ : ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയായ 'ഓണത്തിന് ഒരു ഒരു കൊട്ടപ്പൂവ്' പദ്ധതിയുടെ ഭാഗമായി ചെണ്ടുമല്ലി തൈകളുടെ ജില്ലാതല വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ നിർവഹിച്ചു.

ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 16 ലക്ഷം രൂപ ചെലവഴിച്ചാണ് 2.5 ലക്ഷം തൈകൾ തയ്യാറാക്കിയിട്ടുള്ളത്. 52 ഗ്രാമ പഞ്ചായത്തുകളിലെ 260 വനിത ഗ്രൂപ്പുകളെയാണ് ഈ വർഷം പൂ കൃഷിക്കായി തെരഞ്ഞെടുത്തിത്. പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജനി മോഹൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ എ പ്രദീപൻ, പി രവീന്ദ്രൻ, ബോബി എണ്ണച്ചേരിൽ മെമ്പർമാരായ കെ വി. ഷക്കീൽ, എസ് കെ പി സക്കറിയ, മുസ്തഫ, ഷിമ എംവി, ഓ.സി ബിന്ദു തുടങ്ങിയവർ സംസാരിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ സീമ സഹദേവൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/366234/kannur)