---
title: "സാങ്കേതിക തകരാർ: കണ്ണൂർ-ജിദ്ദ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/366306/kannur"
published_at: "2026-06-16T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a30f0523c4f1_1000126287.jpg"
keywords: []
---

# സാങ്കേതിക തകരാർ: കണ്ണൂർ-ജിദ്ദ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

> **Lead Summary:** കണ്ണൂർ: കണ്ണൂർ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് തിരിച്ചിറക്കി. രാവിലെ 8.30ന് ജിദ്ദയിലേക്ക് പറന്നുയർന്ന AXB778 വിമാനത്തിനാണ് എൻജിൻ തകരാർ ഉണ്ടായത്. ഇതോടെ തിരിച്ചിറക്കാൻ തീരുമാനിക്കുകയായിരുന്നു. ആദ്യം മംഗളൂരുവിൽ വിമാനം ഇറക്കാൻ നീക്കം നടത്തിയെങ്കിലും സാധിക്കാതെ വന്നതോടെ കണ്ണൂരിലേക്ക് തിരിച്ചുപോരുകയായിരുന്നു. ആകാശത്ത് വട്ടമിട്ടു പറന്ന് ഇന്ധനം കുറച്ച ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

## Article Content

കണ്ണൂർ: കണ്ണൂർ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് തിരിച്ചിറക്കി. രാവിലെ 8.30ന് ജിദ്ദയിലേക്ക് പറന്നുയർന്ന AXB778 വിമാനത്തിനാണ് എൻജിൻ തകരാർ ഉണ്ടായത്. ഇതോടെ തിരിച്ചിറക്കാൻ തീരുമാനിക്കുകയായിരുന്നു. ആദ്യം മംഗളൂരുവിൽ വിമാനം ഇറക്കാൻ നീക്കം നടത്തിയെങ്കിലും സാധിക്കാതെ വന്നതോടെ കണ്ണൂരിലേക്ക് തിരിച്ചുപോരുകയായിരുന്നു. ആകാശത്ത് വട്ടമിട്ടു പറന്ന് ഇന്ധനം കുറച്ച ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/366306/kannur)