---
title: "നരേന്ദ്ര മോദി സർക്കാരിൻ്റെ ഭരണകാലം ഭാരതത്തിൻ്റെ സുവർണ്ണയുഗം : സി. സദാനന്ദൻ മാസ്റ്റർ എം പി"
english_title: "Sadhanandhanmaster"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/366342/sadhanandhanmaster"
published_at: "2026-06-16T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a310700d1a53_1000214028.jpg"
keywords: []
---

# നരേന്ദ്ര മോദി സർക്കാരിൻ്റെ ഭരണകാലം ഭാരതത്തിൻ്റെ സുവർണ്ണയുഗം : സി. സദാനന്ദൻ മാസ്റ്റർ എം പി

> **Lead Summary:** > **കണ്ണൂർ: **വിശ്വാസം, വികസനം, ജനക്ഷേമം എന്ന മുദ്രാവാക്യവുമായി നരേന്ദ്ര മോദി സർക്കാരിന്റെ പന്ത്രണ്ട് വർഷങ്ങൾ പിന്നിട്ടതായി സി സദാനന്ദൻ മാസ്റ്റർ എം പി കണ്ണൂർ മാരാർജി ഭവനിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ഭാരത്തിന്റെ ചരിത്രത്തിലെ ഏറ്റവും സുവർണ്ണവും നാഴികക്കല്ലുമായ സുപ്രധാന വേളക്കാണ് രാജ്യം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ഭരണകാലയളവിനെ മറി കടന്നാണ് രാജ്യത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി ജനങ്ങളാൽ തിഞ്ഞെടുക്കപ്പെട്ടു ഭരിക്കുന്ന പ്രധാനമന്ത്രി എന്ന ചരിത്രപരമായ നേട്ടത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവേശിക്കുന്നതെന്ന് സദാനന്ദൻ മാസ്റ്റർ പറഞ്ഞു. കഴിഞ്ഞ 12 വർഷത്തെ സമാന കളില്ലാത്ത വികസനമാണ് നടന്നത്." സബ് കാ സാഥ്, സബ് കാ റികാസ് , സബ് കാ വിശ്വാസ്, സബ് കാ പ്രയാസ് "എന്ന മന്ത്രം കേവലം മുദ്രവാക്യത്തിലൊതുക്കാതെ സമൂഹത്തിലെ അവസാനത്തെ വ്യക്തിയിലേക്കും നൂറു ശതമാനം ആനുകൂല്യങ്ങളും എത്തിക്കാൻ കഴിഞ്ഞതായും സദാനന്ദൻ മാസ്റ്റർ അവകാശപ്പെട്ടു.ബി ജെ പി ജില്ലാ കമ്മിറ്റി ഓഫീസായ മാരാർജി ഭവനിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാറും പങ്കെടുത്തു

## Article Content

> **കണ്ണൂർ: **വിശ്വാസം, വികസനം, ജനക്ഷേമം എന്ന മുദ്രാവാക്യവുമായി നരേന്ദ്ര മോദി സർക്കാരിന്റെ പന്ത്രണ്ട് വർഷങ്ങൾ പിന്നിട്ടതായി സി സദാനന്ദൻ മാസ്റ്റർ എം പി കണ്ണൂർ മാരാർജി ഭവനിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ഭാരത്തിന്റെ ചരിത്രത്തിലെ ഏറ്റവും സുവർണ്ണവും നാഴികക്കല്ലുമായ സുപ്രധാന വേളക്കാണ് രാജ്യം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ഭരണകാലയളവിനെ മറി കടന്നാണ് രാജ്യത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി ജനങ്ങളാൽ തിഞ്ഞെടുക്കപ്പെട്ടു ഭരിക്കുന്ന പ്രധാനമന്ത്രി എന്ന ചരിത്രപരമായ നേട്ടത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവേശിക്കുന്നതെന്ന് സദാനന്ദൻ മാസ്റ്റർ പറഞ്ഞു. കഴിഞ്ഞ 12 വർഷത്തെ സമാന കളില്ലാത്ത വികസനമാണ് നടന്നത്." സബ് കാ സാഥ്, സബ് കാ റികാസ് , സബ് കാ വിശ്വാസ്, സബ് കാ പ്രയാസ് "എന്ന മന്ത്രം കേവലം മുദ്രവാക്യത്തിലൊതുക്കാതെ സമൂഹത്തിലെ അവസാനത്തെ വ്യക്തിയിലേക്കും നൂറു ശതമാനം ആനുകൂല്യങ്ങളും എത്തിക്കാൻ കഴിഞ്ഞതായും സദാനന്ദൻ മാസ്റ്റർ അവകാശപ്പെട്ടു.ബി ജെ പി ജില്ലാ കമ്മിറ്റി ഓഫീസായ മാരാർജി ഭവനിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാറും പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/366342/sadhanandhanmaster)