---
title: "വെള്ളയും നീലയും നിറത്തിലുള്ള ബസ് എല്ലാം ഓർഡിനറിയല്ല, വീണ്ടും വിശദീകരണവുമായി കെഎസ്ആർടിസി"
english_title: "Ksrtcbus"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/366373/ksrtcbus"
published_at: "2026-06-16T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a311dfd451e4_1000214075.jpg"
keywords: []
---

# വെള്ളയും നീലയും നിറത്തിലുള്ള ബസ് എല്ലാം ഓർഡിനറിയല്ല, വീണ്ടും വിശദീകരണവുമായി കെഎസ്ആർടിസി

> **Lead Summary:** സിറ്റി ഫാസ്റ്റ് വിവാദത്തിൽ വീണ്ടും വിശദീകരണവുമായി കെഎസ്ആർടിസിയും സർക്കാരും. കെഎസ്ആർടിസിയുടെ 'പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര പദ്ധതി' നിലവിൽ വന്നതോടെ, സ്ത്രീകൾക്ക് സൗജന്യ യാത്ര നിഷേധിക്കാനായി വെള്ളയും നീലയും നിറത്തിലുള്ള ഓർഡിനറി ബസുകളെല്ലാം കെഎസ്ആർടിസി സിറ്റി ഫാസ്റ്റ് ബസുകളാക്കി മാറ്റി സ്റ്റിക്കർ ഒട്ടിച്ചു സർവീസ് നടത്തുന്നു എന്ന പ്രചാരണം പൂർണ്ണമായും വ്യാജവും അടിസ്ഥാനരഹിതവും ആണെന്ന് കെഎസ്ആർടിസി അറിയിച്ചു.വെള്ളയും നീലയും നിറമുള്ള ബസുകളെല്ലാം സൗജന്യയാത്രയുള്ള ഓർഡിനറി ബസുകളാണെന്ന് കരുതി വനിതാ യാത്രക്കാർക്ക് കൺഫ്യൂഷൻ ഉണ്ടാകാതിരിക്കാനാണ് ബസുകളുടെ മുൻവശത്തും പ്രവേശന വാതിലുകളുടെ ഇരുവശങ്ങളിലുമായി സിറ്റി ഫാസ്റ്റ് സ്റ്റിക്കറുകൾ പതിപ്പിച്ചത്.

## Article Content

സിറ്റി ഫാസ്റ്റ് വിവാദത്തിൽ വീണ്ടും വിശദീകരണവുമായി കെഎസ്ആർടിസിയും സർക്കാരും. കെഎസ്ആർടിസിയുടെ 'പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര പദ്ധതി' നിലവിൽ വന്നതോടെ, സ്ത്രീകൾക്ക് സൗജന്യ യാത്ര നിഷേധിക്കാനായി വെള്ളയും നീലയും നിറത്തിലുള്ള ഓർഡിനറി ബസുകളെല്ലാം കെഎസ്ആർടിസി സിറ്റി ഫാസ്റ്റ് ബസുകളാക്കി മാറ്റി സ്റ്റിക്കർ ഒട്ടിച്ചു സർവീസ് നടത്തുന്നു എന്ന പ്രചാരണം പൂർണ്ണമായും വ്യാജവും അടിസ്ഥാനരഹിതവും ആണെന്ന് കെഎസ്ആർടിസി അറിയിച്ചു.വെള്ളയും നീലയും നിറമുള്ള ബസുകളെല്ലാം സൗജന്യയാത്രയുള്ള ഓർഡിനറി ബസുകളാണെന്ന് കരുതി വനിതാ യാത്രക്കാർക്ക് കൺഫ്യൂഷൻ ഉണ്ടാകാതിരിക്കാനാണ് ബസുകളുടെ മുൻവശത്തും പ്രവേശന വാതിലുകളുടെ ഇരുവശങ്ങളിലുമായി സിറ്റി ഫാസ്റ്റ് സ്റ്റിക്കറുകൾ പതിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/366373/ksrtcbus)