---
title: "കൂത്തുപറമ്പ് കാഞ്ചി കാമാക്ഷി അമ്മൻ ക്ഷേത്രം മഹാകുംഭാഭിഷേക മഹോത്സവത്തിൻ്റെ ഭാഗമായി നാരങ്ങാ ദീപം വഴിപാട് നടന്നു"
english_title: "Koothuparambu Kanchi Kamakshi Amman Temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36643/koothuparambu-kanchi-kamakshi-amman-temple"
published_at: "2022-04-09T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6251263165c33_Picsart_22-04-09_11-51-17-823.jpg"
keywords: []
---

# കൂത്തുപറമ്പ് കാഞ്ചി കാമാക്ഷി അമ്മൻ ക്ഷേത്രം മഹാകുംഭാഭിഷേക മഹോത്സവത്തിൻ്റെ ഭാഗമായി നാരങ്ങാ ദീപം വഴിപാട് നടന്നു

> **Lead Summary:** കൂത്തുപറമ്പ് കാഞ്ചി കാമാക്ഷി അമ്മൻ ക്ഷേത്രം മഹാകുംഭാഭിഷേക മഹോത്സവത്തിൻ്റെ ഭാഗമായി നാരങ്ങാ ദീപം വഴിപാട് നടന്നു. നിരവധി ഭക്തന്മാരാണ് ചടങ്ങിൽ പങ്കെടുക്കാനെത്തിച്ചേർന്നത്.

## Article Content

കൂത്തുപറമ്പ് കാഞ്ചി കാമാക്ഷി അമ്മൻ ക്ഷേത്രം മഹാകുംഭാഭിഷേക മഹോത്സവത്തിൻ്റെ ഭാഗമായി നാരങ്ങാ ദീപം വഴിപാട് നടന്നു. നിരവധി ഭക്തന്മാരാണ് ചടങ്ങിൽ പങ്കെടുക്കാനെത്തിച്ചേർന്നത്.

ആറ് ദിവസങ്ങളിലായി കൂത്തുപറമ്പ് ഗോകുൽ തെരു കാഞ്ചികാമാക്ഷി അമ്മൻ ക്ഷേത്രത്തിൽ നടക്കുന്ന മഹാകുംഭാഭിഷേക മഹോത്സവത്തിൻ്റെ ഭാഗമായാണ് നാരങ്ങാ ദീപം വഴിപാട് നടന്നത്.

രാവിലെ നടതുറന്ന ശേഷം മഹാഗണപതി ഹോമം, പ്രഭാതപൂജ, മുളപൂജ, തത്വ കലശപൂജ എന്നിവക്ക് ശേഷമാണ് നാരങ്ങാ ദീപം വഴിപാട് നടന്നത്. തുടർന്ന് തത്വ കലശ മാടി പൂജയും, ഉച്ചപൂജയും നടന്നു.

നിരവധി ഭക്തന്മാരാണ് ചടങ്ങിൽ പങ്കെടുക്കാനെത്തിച്ചേർന്നത്. വൈകിട്ട് 4.30ന് സർവ്വൈശ്വര്യപൂജയും, 6.15ന് ദീപാരാധനയും, 7.30 ന് അത്താഴപൂജയും നടക്കും. ശനിയാഴ്ച്ച രാവിലെ 9 മണിക്കാണ് പ്രധാന ചടങ്ങായ പാൽക്കുംഭഘോഷയാത്ര നടക്കുക.

കൂത്തുപറമ്പ് ഐ ബി പരിസരത്ത് നിന്നും ആരംഭിച്ച് നഗരപ്രദക്ഷിണത്തിന് ശേഷമായിരിക്കും ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിച്ചേരുക . തുടർന്ന് പാൽ അഭിഷേകവും, അന്നദാനവും നടക്കും.

സമാപന ദിവസമായ ഞായറാഴ്ച്ച രാവിലെ 10 മണിക്കാണ് കാഞ്ചി കാമാക്ഷിയമ്മൻ ദേവിയുടെ മഹാകുംഭാഭിഷേക ചടങ്ങുകൾ. തുടർന്ന് നടക്കുന്ന അന്നദാനത്തോടെയാണ് ഉത്സവം സമാപിക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36643/koothuparambu-kanchi-kamakshi-amman-temple)