---
title: "കണ്ണൂർ തോട്ടടയിൽ  ജിം ട്രെയിനറെയും സുഹൃത്തിനെയും ആക്രമിച്ച കേസിൽ 5 പേർ അറസ്റ്റിൽ"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/366525/kannur"
published_at: "2026-06-17T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3245803a6b2_1000127947.jpg"
keywords: []
---

# കണ്ണൂർ തോട്ടടയിൽ  ജിം ട്രെയിനറെയും സുഹൃത്തിനെയും ആക്രമിച്ച കേസിൽ 5 പേർ അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ : കണ്ണൂർ തോട്ടട കിഴുന്ന ബീച്ചിൽ ജിം ട്രെയിനറെയും സുഹൃത്തിനെയും ആക്രമിച്ച കേസിൽ 5 പേർ അറസ്റ്റിൽ. കിഴുന്ന സ്വദേശികളായ റീഷി, റിവിത്ത്, കൃഷ്‌ണദാസ്, അർജുൻ, തലശ്ശേരി സ്വദേശി ഷഹബാസ് എന്നിവരെയാണ് എടക്കാട് പോലീസ് അറസ്റ്റ് ചെയ്‌തത്.

## Article Content

കണ്ണൂർ : കണ്ണൂർ തോട്ടട കിഴുന്ന ബീച്ചിൽ ജിം ട്രെയിനറെയും സുഹൃത്തിനെയും ആക്രമിച്ച കേസിൽ 5 പേർ അറസ്റ്റിൽ. കിഴുന്ന സ്വദേശികളായ റീഷി, റിവിത്ത്, കൃഷ്‌ണദാസ്, അർജുൻ, തലശ്ശേരി സ്വദേശി ഷഹബാസ് എന്നിവരെയാണ് എടക്കാട് പോലീസ് അറസ്റ്റ് ചെയ്‌തത്.

ജിം ട്രെയിനർ രവീഷിനെയും സുഹൃത്ത് രഹിലിനെയും ജൂൺ 7 ന് രാത്രി 12 മണിയോടെയാണ് സംഘം ആക്രമിച്ചത്. രവീഷിന്റെ തലക്ക് ക്രിക്കറ്റ് ബാറ്റ് കൊണ്ടുള്ള അടിയേറ്റ് ഗുരുതര പരിക്കേറ്റിരുന്നു.

എടക്കാട് എസ് ഐ ഖലീലിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ ബാംഗ്ലൂരിൽ നിന്ന് അറസ്റ്റ് ചെയ്‌തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/366525/kannur)