---
title: "ഫുട്ബോള്‍ ആരവത്തില്‍ കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കൻഡറി സ്കൂൾ"
english_title: "Kelakom"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/366538/kelakom"
published_at: "2026-06-17T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a32508750672_1000128033.jpg"
keywords: []
---

# ഫുട്ബോള്‍ ആരവത്തില്‍ കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കൻഡറി സ്കൂൾ

> **Lead Summary:** കേളകം: ലോകകപ്പ് ഫുട്ബോളിന്റെ ആരവും ആവേശവും ഏറ്റെടുത്ത് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഗോൾ ടു വേൾഡ് കപ്പ് എന്ന പരിപാടി സംഘടിപ്പിച്ചു. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും കേരള പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമായ ശ്രീമതി ലിസി ജോസഫ് ഗോളടിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ബിൻസു കക്കാട്ടിൽ അധ്യക്ഷത വഹിച്ചു.

## Article Content

കേളകം: ലോകകപ്പ് ഫുട്ബോളിന്റെ ആരവും ആവേശവും ഏറ്റെടുത്ത് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഗോൾ ടു വേൾഡ് കപ്പ് എന്ന പരിപാടി സംഘടിപ്പിച്ചു. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും കേരള പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമായ ശ്രീമതി ലിസി ജോസഫ് ഗോളടിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ബിൻസു കക്കാട്ടിൽ അധ്യക്ഷത വഹിച്ചു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുള്‍ സലാം, പിടിഎ പ്രസിഡണ്ട് ജിൽസ് വർഗീസ്, മദർ പിടിഎ പ്രസിഡണ്ട് ബിനിത രമേശൻ, പ്രിൻസിപ്പാൾ എന്‍ ഐ ഗവർഗീസ്, ഹെഡ്മാസ്റ്റർ എം വി മാത്യു, കോഡിനേറ്റർ ബിബിൻ ആന്റണി എന്നിവർ സംസാരിച്ചു. വിവിധ രാജ്യങ്ങളുടെ ജേഴ്സി അണിഞ്ഞെത്തിയ കുട്ടികളുടെ നേതൃത്വത്തിൽ വർണ്ണാഭമായ മാർച്ച് പാസ്റ്റും ഫ്ലാഷ് മോബും അരങ്ങേറി. ഉദ്ഘാടനത്തിനെത്തിയവരും അധ്യാപകരും ഗോളടിച്ചത് കുട്ടികള്‍ക്ക് ആവേശമായി. തുടര്‍ന്ന്, കുട്ടികള്‍ക്കായി പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/366538/kelakom)