---
title: "എബോള സംശയം: കോട്ടയം മെഡിക്കൽ കോളേജിൽ 52കാരി ചികിത്സയിൽ"
english_title: "kottayam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/366712/kottayam"
published_at: "2026-06-18T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a338d5e3acf9_download_(70).jpeg"
keywords: []
---

# എബോള സംശയം: കോട്ടയം മെഡിക്കൽ കോളേജിൽ 52കാരി ചികിത്സയിൽ

> **Lead Summary:** കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വിദേശ വനിതയ്ക്ക് എബോളയെന്ന് സംശയം. സൗത്ത് സുഡാനിൽ നിന്നെത്തിയ 52കാരിക്കാണ് എബോളയുണ്ടോ എന്ന് സംശയിക്കുന്നത്. പാലായിലെ സ്വകാര്യ ആശുപത്രിയിൽ പനി ആയി എത്തിയതാണ്. സുഡാൻ സ്വദേശി ആയത് കൊണ്ട് മെഡിക്കൽ കോളേജിലെ പ്രത്യേക ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.ഇന്നലെയാണ് വിദേശ വനിത പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിയത്. പിന്നീട് ആരോ​ഗ്യവകുപ്പ് ഇടപെട്ടാണ് ഇവരെ മെഡിക്കൽ കോളേജിലെ പ്രത്യേക ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്.

## Article Content

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വിദേശ വനിതയ്ക്ക് എബോളയെന്ന് സംശയം. സൗത്ത് സുഡാനിൽ നിന്നെത്തിയ 52കാരിക്കാണ് എബോളയുണ്ടോ എന്ന് സംശയിക്കുന്നത്. പാലായിലെ സ്വകാര്യ ആശുപത്രിയിൽ പനി ആയി എത്തിയതാണ്. സുഡാൻ സ്വദേശി ആയത് കൊണ്ട് മെഡിക്കൽ കോളേജിലെ പ്രത്യേക ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.ഇന്നലെയാണ് വിദേശ വനിത പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിയത്. പിന്നീട് ആരോ​ഗ്യവകുപ്പ് ഇടപെട്ടാണ് ഇവരെ മെഡിക്കൽ കോളേജിലെ പ്രത്യേക ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്.

സുഡാനിൽ നിന്ന് വരുന്നവർക്ക് എബോള രോ​ഗലക്ഷണങ്ങൾ ഉള്ളതുകൊണ്ടാണ് നിരീക്ഷണത്തിലാക്കിയിരിക്കുനത്. ഇതിനായി ഒരു പ്രത്യേക സംഘത്തെയും നിയോ​ഗിച്ചിട്ടുണ്ട്. എബോളയാണെന്ന സംശയം മാത്രമാണ് നിലവിൽ ആരോഗ്യവകുപ്പിന് ഉള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/366712/kottayam)