---
title: "അവയവക്കച്ചവട റാക്കറ്റ്: നാ​ലു ജി​ല്ല​ക​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​ഡി റെ​യ്ഡ്"
english_title: "Edraid"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/366751/edraid"
published_at: "2026-06-18T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a33b268ebd3c_1000214526.jpg"
keywords: []
---

# അവയവക്കച്ചവട റാക്കറ്റ്: നാ​ലു ജി​ല്ല​ക​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​ഡി റെ​യ്ഡ്

> **Lead Summary:** **കൊ​ച്ചി : **അ​വ​യ​വ ക​ച്ച​വ​ട​ത്തി​ല്‍ കോ​ടി​ക​ണ​ക്കി​നു രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് സം​സ്ഥാ​ന​ത്തെ പ്ര​മു​ഖ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​ക​ളി​ലും ഇ​ട​നി​ല​ക്കാ​രു​ടെ വീ​ടു​ക​ളി​ലും ഇ​ഡി പ​രി​ശോ​ധ​ന. തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​മു​ഖ സ്വ​കാ​ര്യാ​ശു​പ​ത്രി​ക​ളി​ലും കൊ​ല്ല​ത്തെ ഇ​ട​നി​ല​ക്കാ​രി​യു​ടെ വീ​ട്ടി​ലു​മാ​ണ് ഇ​ഡി റെ​യ്ഡ് ന​ട​ക്കു​ന്ന​ത്. കേ​ന്ദ്ര​സേ​ന​യു​ടെ സാന്നിധ്യത്തിലാണു പ​രി​ശോ​ധ​ന. ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രോ​ടൊ​പ്പം പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കാ​ളി​ക​ളാ​യി​ട്ടു​ണ്ട്.സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി അ​വ​രു​ടെ അ​വ​യ​വ​ങ്ങ​ള്‍ പ​ണം ന​ല്‍​കി വാ​ങ്ങി​യ ശേ​ഷം വ​ള​രെ കു​റ​ച്ച് പ​ണം മാ​ത്ര​മാ​ണ് ഇ​ട​നി​ല​ക്കാ​ര്‍ ന​ല്‍​കി വ​ന്നി​രു​ന്ന​ത്. ചില വ​ന്‍​കി​ട ആ​ശു​പ​ത്രി​ക​ളും ഇ​ട​നി​ല​ക്കാ​രും അ​വ​യ​വം സ്വീ​ക​രി​ച്ച​വ​രി​ല്‍നി​ന്നു ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ ത​ട്ടി​യെ​ടു​ത്തി​രു​ന്നു​വെ​ന്ന ആരോപണത്തിന്‍റെ പേരിലാണ് ഇഡി പ​രി​ശോ​ധ​ന.

## Article Content

**കൊ​ച്ചി : **അ​വ​യ​വ ക​ച്ച​വ​ട​ത്തി​ല്‍ കോ​ടി​ക​ണ​ക്കി​നു രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് സം​സ്ഥാ​ന​ത്തെ പ്ര​മു​ഖ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​ക​ളി​ലും ഇ​ട​നി​ല​ക്കാ​രു​ടെ വീ​ടു​ക​ളി​ലും ഇ​ഡി പ​രി​ശോ​ധ​ന. തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​മു​ഖ സ്വ​കാ​ര്യാ​ശു​പ​ത്രി​ക​ളി​ലും കൊ​ല്ല​ത്തെ ഇ​ട​നി​ല​ക്കാ​രി​യു​ടെ വീ​ട്ടി​ലു​മാ​ണ് ഇ​ഡി റെ​യ്ഡ് ന​ട​ക്കു​ന്ന​ത്. കേ​ന്ദ്ര​സേ​ന​യു​ടെ സാന്നിധ്യത്തിലാണു പ​രി​ശോ​ധ​ന. ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രോ​ടൊ​പ്പം പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കാ​ളി​ക​ളാ​യി​ട്ടു​ണ്ട്.സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി അ​വ​രു​ടെ അ​വ​യ​വ​ങ്ങ​ള്‍ പ​ണം ന​ല്‍​കി വാ​ങ്ങി​യ ശേ​ഷം വ​ള​രെ കു​റ​ച്ച് പ​ണം മാ​ത്ര​മാ​ണ് ഇ​ട​നി​ല​ക്കാ​ര്‍ ന​ല്‍​കി വ​ന്നി​രു​ന്ന​ത്. ചില വ​ന്‍​കി​ട ആ​ശു​പ​ത്രി​ക​ളും ഇ​ട​നി​ല​ക്കാ​രും അ​വ​യ​വം സ്വീ​ക​രി​ച്ച​വ​രി​ല്‍നി​ന്നു ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ ത​ട്ടി​യെ​ടു​ത്തി​രു​ന്നു​വെ​ന്ന ആരോപണത്തിന്‍റെ പേരിലാണ് ഇഡി പ​രി​ശോ​ധ​ന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/366751/edraid)