---
title: "സംസ്ഥാനത്ത് 19 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു"
english_title: "Shigella"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/366838/shigella"
published_at: "2026-06-19T05:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3484c2b35ea_1000116268.jpg"
keywords: []
---

# സംസ്ഥാനത്ത് 19 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

> **Lead Summary:** തിരുവനന്തപുരം : സംസ്ഥാനത്ത് 19 പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട്, തൃശ്ശൂര്‍, കണ്ണൂര്‍, തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കോഴിക്കോട് 9 പേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്

## Article Content

തിരുവനന്തപുരം : സംസ്ഥാനത്ത് 19 പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട്, തൃശ്ശൂര്‍, കണ്ണൂര്‍, തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കോഴിക്കോട് 9 പേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്

68 പേര്‍ക്ക് ഡെങ്കിപ്പനി, 14 പേര്‍ക്ക് എലിപ്പനി, നാലുപേര്‍ക്ക് മലേറിയ, 15 പേര്‍ക്ക് മഞ്ഞപ്പിത്തം, 80 പേര്‍ക്ക് ചിക്കന്‍പോക്‌സ് ഒരാള്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരവും ഒരാള്‍ക്ക് മങ്കിപോക്‌സും സ്ഥിരീകരിച്ചു. ഷിഗെല്ല വ്യാപനം കൂടുതലായുള്ളത് കോഴിക്കോട് ജില്ലയിലാണ്.

അതേ സമയം നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. രോഗബാധിതന്റെ സമ്പര്‍ക്ക പട്ടികയില്‍ പുതിയതായി ആരെയും ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ 104 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്.

ഈ വര്‍ഷം 186 പേര്‍ക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ജൂണ്‍ മാസം മാത്രം 110 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/366838/shigella)