---
title: "ഇരിക്കൂർ ഉപജില്ലാ കെ പി എസ് ടി എ ഭവൻ ഉദ്ഘാടനം 12 ന്"
english_title: "Irikkur Sub-district KPSTA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36685/irikkur-sub-district-kpsta"
published_at: "2022-04-09T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6251548a274fe_Screenshot_20220409_150829.jpg"
keywords: []
---

# ഇരിക്കൂർ ഉപജില്ലാ കെ പി എസ് ടി എ ഭവൻ ഉദ്ഘാടനം 12 ന്

> **Lead Summary:**  ശ്രീകണ്ഠപുരം:ഇരിക്കൂർ ഉപജില്ലാ കെ പി എസ് ടി എ ഭവൻ ഏപ്രിൽ 12 ന് ഉച്ചയ്ക്ക് 2 30 ന് ശ്രീകണ്ഠപുരത്ത് തുറക്കും. മുൻ മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്യും.

## Article Content

 ശ്രീകണ്ഠപുരം:ഇരിക്കൂർ ഉപജില്ലാ കെ പി എസ് ടി എ ഭവൻ ഏപ്രിൽ 12 ന് ഉച്ചയ്ക്ക് 2 30 ന് ശ്രീകണ്ഠപുരത്ത് തുറക്കും. മുൻ മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്യും.

അഡ്വ സജീവ് ജോസഫ് എംഎൽഎ മുഖ്യാതിഥിയാവും.കെ.ദിവാകർ അധ്യക്ഷനാവും പി എസ് ടി എ സംസ്ഥാന പ്രസിഡണ്ട് സി പ്രദീപ് മുഖ്യപ്രഭാഷണം നടത്തും.

അഡ്വ: സോണി സെബാസ്റ്റ്യൻ ഉപഹാര സമർപ്പണം നടത്തും. ശ്രീകണ്ഠാപുരം നഗരസഭാ ചെയർപേഴ്സൺ കെ വി ഫിലോമിന ലൈബ്രറി പുസ്തകം കൈമാറും.വിസി പ്രശാന്തൻ ഏറ്റുവാങ്ങും.

ചടങ്ങിൽ കെ രമേശൻ, വി മണികണ്ഠൻ, ടിവി ജോതി, പി പി ചന്ദ്രാംഗതൻ, വി പി നസീമ, യു കെ ബാലചന്ദ്രൻ, കെ ജെ പ്രസാദ്, കെ സി രാജൻ, കെ പി ഗംഗാധരൻ, കെ പി ലിജേഷ്,നസീമ ഖാദർ, കെ വി മോഹനൻ, കെ കെ രാജേഷ് പ്രസംഗിക്കും.

15 ലക്ഷം രൂപയോളം ചെലവഴിച്ച് ശ്രീകണ്ഠപുരം ഇന്ദിരാഭവൻ ഒന്നാം നിലയിലാണ് ഓഫീസ് നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളതെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കെട്ടിട നിർമ്മാണ കമ്മിറ്റി ചെയർമാൻ കെ ദിവാകരൻ കെ വി കുഞ്ഞിരാമൻ , അരവിന്ദ് സജി, എൻ കെ ലത്തീഫ് , വിസി പ്രശാന്തൻ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36685/irikkur-sub-district-kpsta)