---
title: "കൊട്ടിയൂര്‍ വൈശാഖ മഹോത്സവം അവസാന നാളുകളിലേക്ക്; സ്ത്രീകള്‍ക്ക് അക്കരെ സന്നിധിയില്‍ പ്രവേശനം 20 വരെ"
english_title: "Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/366912/kottiyoor"
published_at: "2026-06-19T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a34e8ec679c3_1000131259.jpg"
keywords: []
---

# കൊട്ടിയൂര്‍ വൈശാഖ മഹോത്സവം അവസാന നാളുകളിലേക്ക്; സ്ത്രീകള്‍ക്ക് അക്കരെ സന്നിധിയില്‍ പ്രവേശനം 20 വരെ

> **Lead Summary:** കണ്ണൂർ: കൊട്ടിയൂരിൽ നാളെ മകം നാൾ. വൈശാഖ മഹോത്സവത്തിൽ സന്നിധാനത്ത് സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്നത് മകം നാളിലെ ഉഷ ശീവലിവരെയാണ്. നാളെ (ജൂൺ 20)ന് ദർശനത്തിനെത്തുന്ന സ്ത്രീകൾ രാവിലെ തന്നെ ദർശനം പൂർത്തിയാക്കേണ്ടതാണ്. ശീവേലി തുടങ്ങുന്നതോടെ തന്നെ സ്ത്രീകൾ സന്നിധാനത്തുനിന്നും പുറത്തിറങ്ങാൻ തുടങ്ങും. മകം മുതൽ മൂന്ന് ദിവസം നടക്കുന്ന കലപൂജയ്ക്കും അത്തം നാളിലെ കലശപൂജയ്ക്കും ആവശ്യമായ കലങ്ങൾ നല്ലൂരാൻ സ്ഥാനീകന്റെ നേതൃത്വത്തിൽ എഴുനള്ളിച്ചെത്തിക്കുന്ന 'കലംവരവ്' മകം നാളിലെ പ്രധാന ചടങ്ങാണ്.

## Article Content

കണ്ണൂർ: കൊട്ടിയൂരിൽ നാളെ മകം നാൾ. വൈശാഖ മഹോത്സവത്തിൽ സന്നിധാനത്ത് സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്നത് മകം നാളിലെ ഉഷ ശീവലിവരെയാണ്. നാളെ (ജൂൺ 20)ന് ദർശനത്തിനെത്തുന്ന സ്ത്രീകൾ രാവിലെ തന്നെ ദർശനം പൂർത്തിയാക്കേണ്ടതാണ്. ശീവേലി തുടങ്ങുന്നതോടെ തന്നെ സ്ത്രീകൾ സന്നിധാനത്തുനിന്നും പുറത്തിറങ്ങാൻ തുടങ്ങും. മകം മുതൽ മൂന്ന് ദിവസം നടക്കുന്ന കലപൂജയ്ക്കും അത്തം നാളിലെ കലശപൂജയ്ക്കും ആവശ്യമായ കലങ്ങൾ നല്ലൂരാൻ സ്ഥാനീകന്റെ നേതൃത്വത്തിൽ എഴുനള്ളിച്ചെത്തിക്കുന്ന 'കലംവരവ്' മകം നാളിലെ പ്രധാന ചടങ്ങാണ്.

c

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/366912/kottiyoor)