---
title: "വൺ മില്യൻ തൂഫാൻ ഗോൾ പരിപാടിയുമായി കണ്ണൂർ ചെറുവാഞ്ചേരി പാട്യം ഗോപാലൻ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ"
english_title: "Padyangopalanschool"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/366944/padyangopalanschool"
published_at: "2026-06-19T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a34fec15fe64_1000214766.jpg"
keywords: []
---

# വൺ മില്യൻ തൂഫാൻ ഗോൾ പരിപാടിയുമായി കണ്ണൂർ ചെറുവാഞ്ചേരി പാട്യം ഗോപാലൻ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ

> **Lead Summary:** **കണ്ണൂർ : ** വൺ മില്യൻ തൂഫാൻ ഗോൾ പരിപാടിയുമായി കണ്ണൂർ ചെറുവാഞ്ചേരി പാട്യം ഗോപാലൻ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ. ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തോടെപ്പം കുട്ടികളിൽ ലഹരിക്കെതിരെയുള്ള ബോധവത്ക്കരണവുമാണ് പരിപാടിയിലൂടെ ലക്ഷ്യം വെക്കുന്നത്.ലോകത്തെ ത്രസിപ്പിച്ചുകൊണ്ട് ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ അരങ്ങേറുമ്പോൾ , ഫുട്ബോൾ ആവേശത്തെ ലഹരിക്കെതിരെയുള്ള പോരാട്ടമായി മാറ്റുകയാണ് കണ്ണൂർ ചെറുവാഞ്ചേരി പാട്യം ഗോപാലൻ മെമ്മോറിയൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ .കേരളമൊട്ടാകെ ലഹരിക്കെതിരെ നടക്കുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് വൺ മില്യൻ തൂഫാൻ ഗോൾ എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നത്. ലോകകപ്പ് ഫുട്ബോളിൽ പങ്കെടുക്കുന്ന ഇഷ്ട ടീമുകളുടെ ജഴ്സിയും പതാകയുമേന്തിയാണ് വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുക്കുന്നത്.വർണ്ണാഭമായ ഫാൻസ് ഷോയും അരങ്ങേറി. ആദ്യദിനത്തിൽ 200 ഓളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കാളികളായി. വരും ദിവസങ്ങളിൽ സ്കൂളിലെ മറ്റ് വിദ്യാർത്ഥികളും ഗോളടിച്ചുകൊണ്ട് പദ്ധതിയുടെ ഭാഗമായി മാറും. സ്കൂൾ പ്രധാനാധ്യാപകൻ ജെ. ജിതേഷ് പരിപാടി ഉദ്ഘാടനം ചെയ്തു.കായികാധ്യാപകൻ എൻ പി ബീനിഷ്, എസ്.ആർ.ജി കൺവീനർ കെ.പി അബ്ദുള്ള , കെ.കെ ഷഫീർ, പി ജിഷ, പി ബിന്ദു,വി സി നിദ,കെ രോഷിമ എന്നിവർ നേതൃത്വം നൽകി.

## Article Content

**കണ്ണൂർ : ** വൺ മില്യൻ തൂഫാൻ ഗോൾ പരിപാടിയുമായി കണ്ണൂർ ചെറുവാഞ്ചേരി പാട്യം ഗോപാലൻ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ. ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തോടെപ്പം കുട്ടികളിൽ ലഹരിക്കെതിരെയുള്ള ബോധവത്ക്കരണവുമാണ് പരിപാടിയിലൂടെ ലക്ഷ്യം വെക്കുന്നത്.ലോകത്തെ ത്രസിപ്പിച്ചുകൊണ്ട് ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ അരങ്ങേറുമ്പോൾ , ഫുട്ബോൾ ആവേശത്തെ ലഹരിക്കെതിരെയുള്ള പോരാട്ടമായി മാറ്റുകയാണ് കണ്ണൂർ ചെറുവാഞ്ചേരി പാട്യം ഗോപാലൻ മെമ്മോറിയൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ .കേരളമൊട്ടാകെ ലഹരിക്കെതിരെ നടക്കുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് വൺ മില്യൻ തൂഫാൻ ഗോൾ എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നത്. ലോകകപ്പ് ഫുട്ബോളിൽ പങ്കെടുക്കുന്ന ഇഷ്ട ടീമുകളുടെ ജഴ്സിയും പതാകയുമേന്തിയാണ് വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുക്കുന്നത്.വർണ്ണാഭമായ ഫാൻസ് ഷോയും അരങ്ങേറി. ആദ്യദിനത്തിൽ 200 ഓളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കാളികളായി. വരും ദിവസങ്ങളിൽ സ്കൂളിലെ മറ്റ് വിദ്യാർത്ഥികളും ഗോളടിച്ചുകൊണ്ട് പദ്ധതിയുടെ ഭാഗമായി മാറും. സ്കൂൾ പ്രധാനാധ്യാപകൻ ജെ. ജിതേഷ് പരിപാടി ഉദ്ഘാടനം ചെയ്തു.കായികാധ്യാപകൻ എൻ പി ബീനിഷ്, എസ്.ആർ.ജി കൺവീനർ കെ.പി അബ്ദുള്ള , കെ.കെ ഷഫീർ, പി ജിഷ, പി ബിന്ദു,വി സി നിദ,കെ രോഷിമ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/366944/padyangopalanschool)