---
title: "തരിഗാമിക്ക് സമ്മേളനത്തിനിടെ ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു"
english_title: "Was admitted to the hospital"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36695/was-admitted-to-the-hospital"
published_at: "2022-04-09T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62516233ca65d_tarigami-pti-1092516-1647607669.jpg"
keywords: []
---

# തരിഗാമിക്ക് സമ്മേളനത്തിനിടെ ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

> **Lead Summary:**  കണ്ണൂര്‍: സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിക്ക് ദേഹാസ്വസ്ഥ്യം.

## Article Content

 കണ്ണൂര്‍: സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിക്ക് ദേഹാസ്വസ്ഥ്യം.

പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളനം നടക്കുന്ന നായനാര്‍ നഗറില്‍ നിന്നും അദ്ദേഹത്തെ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു.

പ്രമേഹ രോഗിയായ തരിഗാമിയുടെ ഷുഗര്‍ ലെവല്‍ ഉയര്‍ന്നതാണ് ദേഹാസ്വസ്ഥ്യത്തിന് കാരണമായത്.

രാവിലെ സമ്മേളനത്തിന് കയറി പിന്നീട് ഉച്ചയോടെ തളര്‍ച്ച അനുഭവപ്പെടുകയായിരുന്നു.

ഇദ്ദേഹത്തിന് നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36695/was-admitted-to-the-hospital)