---
title: "തലശ്ശേരി ക്രൈസ്റ്റ് കോളേജിൽ ഡിബേറ്റിംഗ് ക്രൈസ്റ്റ് പ്രവർത്തനം ആരംഭിച്ചു"
english_title: "Thalassery Christ College"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36701/thalassery-christ-college"
published_at: "2022-04-09T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625167db1862b_Picsart_22-04-09_16-32-25-308.jpg"
keywords: []
---

# തലശ്ശേരി ക്രൈസ്റ്റ് കോളേജിൽ ഡിബേറ്റിംഗ് ക്രൈസ്റ്റ് പ്രവർത്തനം ആരംഭിച്ചു

> **Lead Summary:** തലശ്ശേരി ക്രൈസ്റ്റ് കോളേജിൽ കലാ സാംസ്ക്കാരിക കായിക വേദിയായ ഡിബേറ്റിംഗ് ക്രൈസ്റ്റ് മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിന് പകരം കവിതകൾ ചൊല്ലിയാണ് അദ്ദേഹം വിദ്ധ്യാർഥികളെയും സദസിനെയും കയ്യിലെടുത്തത്.

## Article Content

തലശ്ശേരി ക്രൈസ്റ്റ് കോളേജിൽ കലാ സാംസ്ക്കാരിക കായിക വേദിയായ ഡിബേറ്റിംഗ് ക്രൈസ്റ്റ് മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിന് പകരം കവിതകൾ ചൊല്ലിയാണ് അദ്ദേഹം വിദ്ധ്യാർഥികളെയും സദസിനെയും കയ്യിലെടുത്തത്.

സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ചു, സ്ത്രികൾ വിൽപന ചരക്കല്ലെന്നും പറഞ്ഞാണ് അദ്ദേഹം കവിത ചൊല്ലി തുടങ്ങിയത്. മനുഷ്യനാകണം എന്ന കവിത ചൊല്ലിയപ്പോൾ കുട്ടികൾ കൂടെ കവിത ചൊല്ലി വലിയ കരഘോഷമാണ് സദസിൽ നിന്ന് ഉയർന്നത്.

വിദ്യാർത്ഥികളും കവിത കേട്ട് വലിയ ആവേശത്തിലായിരുന്നു. അദ്ദേഹമെഴുതിയ. സിനിമ പാട്ടുകളും പാടി. 5 കവിതകൾ ചൊല്ലിയാണ് മുരുകൻ കാട്ടാക്കട മടങ്ങിയത്. പ്രിൻസിപ്പാൾ സി.ശ്രീ പ്രസാദ് ,പി കെ പ്രസീദ്, നേഹ രാജ് സി കെ, പി എം പ്രഭാകരൻ തുടങ്ങിയവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36701/thalassery-christ-college)