---
title: "ശബരിമല  സ്വ​ർ​ണ​പാ​ളി കൈ​മാ​റ്റ​ കേസ് : ഒ​ൻ​പ​ത് പേ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്ന് എ​സ്ഐ​ടി ക​ണ്ടെ​ത്ത​ൽ"
english_title: "Sabarimala "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/367044/sabarimala"
published_at: "2026-06-20T08:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3605d92ae45_1000132555.jpg"
keywords: []
---

# ശബരിമല  സ്വ​ർ​ണ​പാ​ളി കൈ​മാ​റ്റ​ കേസ് : ഒ​ൻ​പ​ത് പേ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്ന് എ​സ്ഐ​ടി ക​ണ്ടെ​ത്ത​ൽ

> **Lead Summary:** ശബരിമല : സ്വ​ർ​ണ​പാ​ളി കൈ​മാ​റ്റ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന​യെ​ന്ന് എ​സ്ഐ​ടി ക​ണ്ടെ​ത്ത​ൽ. 2025ൽ ​ന​ട​ന്ന സ്വ​ർ​ണ​പാ​ളി കൈ​മാ​റ്റ​ത്തി​ൽ ഒ​ൻ​പ​ത് പേ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്നും ച​ട്ട​ങ്ങ​ള്‍ മ​റി​ക​ട​ന്ന് പാ​ളി​ക​ള്‍ ഉ​ണ്ണി​കൃ​ഷ​ണ​ൻ പോ​റ്റി​ക്ക് കൈ​മാ​റി​യ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും എ​സ്ഐ​ടി പ​റ​യു​ന്നു. എ​സ്ഐ​ടി ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് വി​ശ​ദാം​ശ​ങ്ങ​ളു​ള്ള​ത്.

## Article Content

ശബരിമല : സ്വ​ർ​ണ​പാ​ളി കൈ​മാ​റ്റ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന​യെ​ന്ന് എ​സ്ഐ​ടി ക​ണ്ടെ​ത്ത​ൽ. 2025ൽ ​ന​ട​ന്ന സ്വ​ർ​ണ​പാ​ളി കൈ​മാ​റ്റ​ത്തി​ൽ ഒ​ൻ​പ​ത് പേ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്നും ച​ട്ട​ങ്ങ​ള്‍ മ​റി​ക​ട​ന്ന് പാ​ളി​ക​ള്‍ ഉ​ണ്ണി​കൃ​ഷ​ണ​ൻ പോ​റ്റി​ക്ക് കൈ​മാ​റി​യ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും എ​സ്ഐ​ടി പ​റ​യു​ന്നു. എ​സ്ഐ​ടി ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് വി​ശ​ദാം​ശ​ങ്ങ​ളു​ള്ള​ത്.

2019ലെ ​വീ​ഴ്ച​ക​ള്‍ മ​റ​യ്ക്കാ​നാ​യി​രു​ന്നു നീ​ക്കം. ആ​റു വ​ർ​ഷ​ത്തി​നു​ള്ളി​ൽ സ്വ​ർ​ണ​ത്തി​ന്‍റെ നി​റം മ​ങ്ങി​യി​ട്ടും മു​ൻ ബോ​ർ​ഡ് അ​ന്വേ​ഷ​ണ​ത്തി​ന് ത​യാ​റാ​യി​ല്ല. വാ​റ​ണ്ടി​യു​ണ്ടെ​ന്ന പേ​രി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് പാ​ളി​ക​ള്‍ കൈ​മാ​റി​യെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം സ്വ​ർ​ണം ന​ഷ്ട​മാ​യി​ല്ലെ​ങ്കി​ലും അ​ഴി​മ​തി നി​രോ​ധ​ന വ​കു​പ്പ് പ്ര​തി​ക​ള്‍​ക്കെ​തി​രെ നി​ല​നി​ൽ​ക്കു​മെ​ന്ന് എ​സ്ഐ​ടി വ്യ​ക്ത​മാ​ക്കു​ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/367044/sabarimala)