---
title: "എം ജി എം ശാലോം സെക്കൻഡറി സ്കൂളിൽ വായനാദിനം സംഘടിപ്പിച്ചു"
english_title: "kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/367047/kelakam"
published_at: "2026-06-20T09:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a360b0a69fe9_1000132625.jpg"
keywords: []
---

# എം ജി എം ശാലോം സെക്കൻഡറി സ്കൂളിൽ വായനാദിനം സംഘടിപ്പിച്ചു

> **Lead Summary:** കേളകം : പുസ്തകങ്ങൾ നൽകുന്ന അറിവും ചിന്തയും ഡിജിറ്റൽ ലോകത്തിന് പകർന്നു നൽകാനാവില്ല എന്നും വായന കുട്ടികളുടെ ഭാവനയെയും സംസ്കാരത്തെയും ഉണർത്തുമെന്നും പ്രശസ്ത എഴുത്തുകാരനും കവിയുമായ രാമചന്ദ്രൻ കടമ്പേരി പ്രസ്താവിച്ചു . സ്കൂളിൽ വായനാദിന പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം.

## Article Content

കേളകം : പുസ്തകങ്ങൾ നൽകുന്ന അറിവും ചിന്തയും ഡിജിറ്റൽ ലോകത്തിന് പകർന്നു നൽകാനാവില്ല എന്നും വായന കുട്ടികളുടെ ഭാവനയെയും സംസ്കാരത്തെയും ഉണർത്തുമെന്നും പ്രശസ്ത എഴുത്തുകാരനും കവിയുമായ രാമചന്ദ്രൻ കടമ്പേരി പ്രസ്താവിച്ചു . സ്കൂളിൽ വായനാദിന പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം.

സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ റവ: ഫാദർ ജിനു ജോൺ അധ്യക്ഷത വഹിച്ചു .പുതിയ കാലത്തിൻ്റെ സാങ്കേതിക വളർച്ചക്ക് ഇടയിലും പുസ്തകങ്ങളെ നെഞ്ചോട് ചേർക്കാൻ വിദ്യാർത്ഥികൾ തയ്യാറാകണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ടിവി ജോണി സ്വാഗതപ്രസംഗം നടത്തി .സ്റ്റാഫ് സെക്രട്ടറി പ്രീജ എം. ടി വ വായനാദിന സന്ദേശം നൽകി. കുമാരി കാർമലിൽ റോസ് വായനദിന സന്ദേശവും കുമാരി ആൻഡ്രിയ സാബു കവിതാലാപനവും നടത്തി. മൃദുൽ നന്ദി പ്രകാശനവും നടത്തി. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/367047/kelakam)