---
title: "അബദ്ധത്തിൽ കിണറ്റിൽ വീണു:  വയോധികനെ രക്ഷപ്പെടുത്തി കണ്ണൂർ അഗ്നിശമന സേന "
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/367111/kannur"
published_at: "2026-06-20T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a36379489873_1000133048.jpg"
keywords: []
---

# അബദ്ധത്തിൽ കിണറ്റിൽ വീണു:  വയോധികനെ രക്ഷപ്പെടുത്തി കണ്ണൂർ അഗ്നിശമന സേന 

> **Lead Summary:** കണ്ണൂർ : അബദ്ധത്തിൽ കിണറ്റിൽ വീണ വയോധികനെ കണ്ണൂർ അഗ്നിശമന സേന രക്ഷപ്പെടുത്തി. കണ്ണൂർ പാനേരിച്ചാൽ വായനശാലയ്ക്ക് സമീപം ആണ് സംഭവം.

## Article Content

കണ്ണൂർ : അബദ്ധത്തിൽ കിണറ്റിൽ വീണ വയോധികനെ കണ്ണൂർ അഗ്നിശമന സേന രക്ഷപ്പെടുത്തി. കണ്ണൂർ പാനേരിച്ചാൽ വായനശാലയ്ക്ക് സമീപം ആണ് സംഭവം.

പാനേരിച്ചാൽ സ്വദേശി സതീശനെയാണ് രക്ഷപ്പെടുത്തിയത്.പരിക്കുകളോടെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്റ്റേഷൻ ഓഫീസർ രാജീവൻ കെ. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ സൂരജ് എം എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷായിവാസ് RP ആണ് ഇടിഞ്ഞ് അപകടകരമായ കിണറ്റിൽ സാഹസികമായി ഇറങ്ങി രക്ഷാപ്രവർത്തനം നടത്തിയത്ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷിജോ AF, ശ്രീകേഷ് TK ,വിഷ്ണു K, അശ്വിൻ രാജീവൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ മാരായ നസീർ KP, ഷിജു CM , ഹോം ഗാർഡ് സുകേഷ് CK ,ബിജേഷ് AV എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/367111/kannur)