---
title: "മാനന്തവാടിയിൽ 150 ഗ്രാം ഉണക്ക കഞ്ചാവുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ "
english_title: "Mananthavadi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/367132/mananthavadi"
published_at: "2026-06-20T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a364837d49b9_1000133184.jpg"
keywords: []
---

# മാനന്തവാടിയിൽ 150 ഗ്രാം ഉണക്ക കഞ്ചാവുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ 

> **Lead Summary:** മാനന്തവാടി : സംസ്ഥാനവ്യാപകമായി എക്‌സൈസ് ഡിപ്പാർട്മെന്റ് നടത്തിവരുന്ന ‘ഓപ്പറേഷൻ തണ്ടർ’ പരിശോധനയുടെ ഭാഗമായി മാനന്തവാടിയിൽ 150 ഗ്രാം ഉണക്ക കഞ്ചാവുമായി മൂന്ന് യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മാനന്തവാടി കണിയാരം സ്വദേശിയായ സാദിക്ക് എം , ഷറഫുദ്ദീൻ എം , തവിഞ്ഞാൽ സ്വദേശി ഉല്ലാസ് എന്നിവരാണ് പിടിയിലായത്. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ദിലീപ് എമ്മിന്റെ നേതൃത്വത്തിൽ ബാവലി എക്സൈസ് ചെക്ക് പോസ്റ്റ്‌ പാർട്ടിയുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികൾ സഞ്ചരിച്ച KL 72 7645 നമ്പർ ഹ്യുണ്ടായി ഇയോൺ കാറിൽ നിന്നും കഞ്ചാവ് കണ്ടെടുത്തത്.

## Article Content

മാനന്തവാടി : സംസ്ഥാനവ്യാപകമായി എക്‌സൈസ് ഡിപ്പാർട്മെന്റ് നടത്തിവരുന്ന ‘ഓപ്പറേഷൻ തണ്ടർ’ പരിശോധനയുടെ ഭാഗമായി മാനന്തവാടിയിൽ 150 ഗ്രാം ഉണക്ക കഞ്ചാവുമായി മൂന്ന് യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മാനന്തവാടി കണിയാരം സ്വദേശിയായ സാദിക്ക് എം , ഷറഫുദ്ദീൻ എം , തവിഞ്ഞാൽ സ്വദേശി ഉല്ലാസ് എന്നിവരാണ് പിടിയിലായത്. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ദിലീപ് എമ്മിന്റെ നേതൃത്വത്തിൽ ബാവലി എക്സൈസ് ചെക്ക് പോസ്റ്റ്‌ പാർട്ടിയുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികൾ സഞ്ചരിച്ച KL 72 7645 നമ്പർ ഹ്യുണ്ടായി ഇയോൺ കാറിൽ നിന്നും കഞ്ചാവ് കണ്ടെടുത്തത്.

പ്രതികളെ അറസ്റ്റ് ചെയ്ത് എൻ.ഡി.പി.എസ് (NDPS) കേസ് രജിസ്റ്റർ ചെയ്ത എക്സൈസ് സംഘം ഇവർ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് അജയകുമാർ കെ. കെ, പ്രിവന്റീവ് ഓഫീസർ പ്രജീഷ് എ. സി, സിവിൽ എക്സൈസ് ഓഫീസർമാരായ മഹേഷ് കെ.എം, വിപിൻ. പി, അതുൽ ആനന്ദ്, അമൽ ജിഷ്ണു എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/367132/mananthavadi)