---
title: "ബിരുദ സർട്ടിഫിക്കറ്റ് വാങ്ങി മടങ്ങിവരുമ്പോൾ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  "
english_title: "Tragic end for the young man in the accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36714/tragic-end-for-the-young-man-in-the-accident"
published_at: "2022-04-09T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6251718b5f71d_Screenshot_20220409_170507.jpg"
keywords: []
---

# ബിരുദ സർട്ടിഫിക്കറ്റ് വാങ്ങി മടങ്ങിവരുമ്പോൾ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  

> **Lead Summary:** മൂന്നാര്‍: കോയമ്പത്തൂരിലെ കോളേജിൽ നിന്ന് ബിരുദ സർട്ടിഫിക്കറ്റ് വാങ്ങി മടങ്ങിവരുമ്പോൾ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.

## Article Content

മൂന്നാര്‍: കോയമ്പത്തൂരിലെ കോളേജിൽ നിന്ന് ബിരുദ സർട്ടിഫിക്കറ്റ് വാങ്ങി മടങ്ങിവരുമ്പോൾ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.

മൂന്നാര്‍ സ്വദേശി ഹരീഷ് ബാലാജി ആണ് (22) മരിച്ചത്. കോയമ്പത്തൂരില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു അപകടം.

കോള്‍ സെന്റര്‍ ജീവനക്കാരനായിരുന്നു ഹരീഷ്. കോയമ്പത്തൂരിലാണ് ബിരുദം പൂര്‍ത്തിയാക്കിയത്. ഡി​ഗ്രി സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി കഴിഞ്ഞ ദിവസം കോയമ്പത്തൂരിലേക്ക് പോയിരുന്നു.

സർട്ടിഫിക്കറ്റ് വാങ്ങി തിരികെ വരുമ്പോൾ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.  അപകടത്തിൽപ്പെട്ട മറ്റൊരു യുവാവും മരിച്ചു. മൃതദേഹം മൂന്നാറിലെത്തിച്ച് ശാന്തിവനത്തില്‍ സംസ്‌കരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36714/tragic-end-for-the-young-man-in-the-accident)