---
title: "കൊയിലാണ്ടിയില്‍ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് ഒളിവിൽ"
english_title: "Murderatkoylandi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/367140/murderatkoylandi"
published_at: "2026-06-20T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3650c81f60c_1000215101.jpg"
keywords: []
---

# കൊയിലാണ്ടിയില്‍ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് ഒളിവിൽ

> **Lead Summary:** **കോഴിക്കോട്: **കൊയിലാണ്ടിയില്‍ മധ്യവയസ്കയെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പൊയില്‍ക്കാവ് സ്വദേശി സുധയാണ് മരിച്ചത്. പൊയില്‍ക്കാവ് ബീച്ചിന് സമീപം നാലുസെന്റ് കോളനിയിലാണ് സംഭവം. വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടെ മൃതദേഹത്തിന് സമീപത്ത് നിന്നും വാക്കത്തി കണ്ടെത്തി.ഭര്‍ത്താവ് കൃഷ്ണൻകുട്ടിയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചു. സംഭവത്തിന് ശേഷം കൃഷ്ണൻകുട്ടിയെ കാണാനില്ല. സ്ഥിരമായി വീട്ടില്‍ പ്രശ്‌നം നടക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്ഥലത്ത് പൊലീസ് പരിശോധന നടത്തി വരികയാണ്. തുടര്‍നടപടികള്‍ക്കായി വിരലടയാള വിദഗ്ധരും സയന്റിഫിക് ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. കൃഷ്ണൻകുട്ടിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.

## Article Content

**കോഴിക്കോട്: **കൊയിലാണ്ടിയില്‍ മധ്യവയസ്കയെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പൊയില്‍ക്കാവ് സ്വദേശി സുധയാണ് മരിച്ചത്. പൊയില്‍ക്കാവ് ബീച്ചിന് സമീപം നാലുസെന്റ് കോളനിയിലാണ് സംഭവം. വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടെ മൃതദേഹത്തിന് സമീപത്ത് നിന്നും വാക്കത്തി കണ്ടെത്തി.ഭര്‍ത്താവ് കൃഷ്ണൻകുട്ടിയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചു. സംഭവത്തിന് ശേഷം കൃഷ്ണൻകുട്ടിയെ കാണാനില്ല. സ്ഥിരമായി വീട്ടില്‍ പ്രശ്‌നം നടക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്ഥലത്ത് പൊലീസ് പരിശോധന നടത്തി വരികയാണ്. തുടര്‍നടപടികള്‍ക്കായി വിരലടയാള വിദഗ്ധരും സയന്റിഫിക് ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. കൃഷ്ണൻകുട്ടിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/367140/murderatkoylandi)