---
title: "മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശന് എതിരായ കുറ്റപത്രത്തിന് അംഗീകാരം നൽകി വിജിലൻസ്"
english_title: "Vellappallinadesan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/367148/vellappallinadesan"
published_at: "2026-06-20T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3655446aaa0_1000215116.jpg"
keywords: []
---

# മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശന് എതിരായ കുറ്റപത്രത്തിന് അംഗീകാരം നൽകി വിജിലൻസ്

> **Lead Summary:** **വയനാട് : **മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എതിരായ ആദ്യ കുറ്റപത്രം തയ്യാറായി. വിജിലന്‍സ് ഡയറക്ടര്‍ കുറ്റപത്രത്തിന് അംഗീകാരം നല്‍കി. ഇക്കാര്യം ഹെെക്കോടതിയെ അറിയിച്ചു. കുറ്റപത്രം കോടതിക്ക് നല്‍കാത്തതില്‍ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. ഇതോടെ നടപടികള്‍ വേഗത്തിലാക്കുകയാണ് അധികൃതര്‍. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് എതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. മൂന്നാഴ്ചയ്ക്കകം അന്വേഷണ പുരോഗതിയില്‍ റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ എസ്പി എസ് ശശിധരനെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റുമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ മുന്നറിയിപ്പ്. നിരന്തരം നിര്‍ദേശിച്ചിട്ടും എസ് ശശിധരന്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കിയില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടുന്നത്.2014ല്‍ വയനാട് യൂണിയന് 10 ലക്ഷം രൂപ നല്‍കിയതിലെ ക്രമക്കേടിലാണ് കുറ്റപത്രം നല്‍കിയത്.

## Article Content

**വയനാട് : **മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എതിരായ ആദ്യ കുറ്റപത്രം തയ്യാറായി. വിജിലന്‍സ് ഡയറക്ടര്‍ കുറ്റപത്രത്തിന് അംഗീകാരം നല്‍കി. ഇക്കാര്യം ഹെെക്കോടതിയെ അറിയിച്ചു. കുറ്റപത്രം കോടതിക്ക് നല്‍കാത്തതില്‍ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. ഇതോടെ നടപടികള്‍ വേഗത്തിലാക്കുകയാണ് അധികൃതര്‍. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് എതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. മൂന്നാഴ്ചയ്ക്കകം അന്വേഷണ പുരോഗതിയില്‍ റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ എസ്പി എസ് ശശിധരനെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റുമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ മുന്നറിയിപ്പ്. നിരന്തരം നിര്‍ദേശിച്ചിട്ടും എസ് ശശിധരന്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കിയില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടുന്നത്.2014ല്‍ വയനാട് യൂണിയന് 10 ലക്ഷം രൂപ നല്‍കിയതിലെ ക്രമക്കേടിലാണ് കുറ്റപത്രം നല്‍കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/367148/vellappallinadesan)