---
title: "പ്രായം പ്രശ്‌നമല്ല; മനം നിറഞ്ഞ് തമ്പായി അമ്മ"
english_title: "Age does not matter; Thampai Amma full of heart"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36717/age-does-not-matter-thampai-amma-full-of-heart"
published_at: "2022-04-09T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625173835bc54_IMG_20220409_152023.jpg"
keywords: []
---

# പ്രായം പ്രശ്‌നമല്ല; മനം നിറഞ്ഞ് തമ്പായി അമ്മ

> **Lead Summary:** **കണ്ണൂർ : **മുഖ്യമന്ത്രി പിണറായി വിജയന്റെ ചിരിക്കുന്ന മുഖം കണ്ടപ്പോൾ തമ്പായി അമ്മക്ക് മനസ്സ് നിറഞ്ഞു. 'എല്ലാം ശരിയാവുന്നുണ്ട്'-ഫോട്ടോയിലേക്ക് കൈ ചൂണ്ടിക്കൊണ്ട് തമ്പായി അമ്മ പറഞ്ഞു. തിങ്ങിനിറഞ്ഞ പ്രദർശന നഗരിയിലേക്ക്

## Article Content

**കണ്ണൂർ : **മുഖ്യമന്ത്രി പിണറായി വിജയന്റെ ചിരിക്കുന്ന മുഖം കണ്ടപ്പോൾ തമ്പായി അമ്മക്ക് മനസ്സ് നിറഞ്ഞു. 'എല്ലാം ശരിയാവുന്നുണ്ട്'-ഫോട്ടോയിലേക്ക് കൈ ചൂണ്ടിക്കൊണ്ട് തമ്പായി അമ്മ പറഞ്ഞു. തിങ്ങിനിറഞ്ഞ പ്രദർശന നഗരിയിലേക്ക്

പ്രായത്തിന്റെ അവശതകളെ മറന്നുകൊണ്ടാണ് മകന്റെ കൈയും പിടിച്ച് ഈ എൺപത്തേഴുകാരി നടന്നു കയറിയത്. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള എന്റെ കേരളം പ്രദർശന നഗരിയിൽ പ്രായവും അവശതകളും മറന്ന് ആവേശത്തോടെയെത്തുന്നവർ നിരവധി.

പരിയാരം അമ്മാനപ്പാറ സ്വദേശിനിയായ എൻ എം തമ്പായി മകൻ ബാബുരാജിന്റെയും കുടുംബത്തിന്റെയും ഒപ്പമാണ് പ്രദർശനം കാണാനെത്തിയത്. നടുനിവർത്തി നടക്കാൻ അൽപം പ്രയാസമാണെങ്കിലും സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും നേട്ടങ്ങളും ക്ഷമയോടെ നോക്കിക്കണ്ടു. ജനപ്രവാഹത്തിനിടയിൽപ്പെട്ട് ഇടയ്ക്കല്പം വിശ്രമിച്ചെങ്കിലും ഉറച്ച കാൽവെപ്പോടെ തമ്പായി അമ്മ മുന്നോട്ട് നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36717/age-does-not-matter-thampai-amma-full-of-heart)