---
title: "കൊ​യി​ലാ​ണ്ടി​യി​ൽ സ്ത്രീ ​വെ​ട്ടേ​റ്റ് മ​രി​ച്ച നി​ല​യി​ൽ"
english_title: "Murder"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/367210/murder"
published_at: "2026-06-20T18:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a36944c79bd5_images_(3).jpeg"
keywords: []
---

# കൊ​യി​ലാ​ണ്ടി​യി​ൽ സ്ത്രീ ​വെ​ട്ടേ​റ്റ് മ​രി​ച്ച നി​ല​യി​ൽ

> **Lead Summary:** കോ​ഴി​ക്കോ​ട് : കൊ​യി​ലാ​ണ്ടി പൊ​യി​ൽ​കാ​വി​ൽ സ്ത്രീ​യെ വെ​ട്ടേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പൊ​യി​ൽ​കാ​വ് പാ​റ​ക്ക​ൽ താ​ഴെ സ്വ​ദേ​ശി​നി സു​ധ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

## Article Content

കോ​ഴി​ക്കോ​ട് : കൊ​യി​ലാ​ണ്ടി പൊ​യി​ൽ​കാ​വി​ൽ സ്ത്രീ​യെ വെ​ട്ടേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പൊ​യി​ൽ​കാ​വ് പാ​റ​ക്ക​ൽ താ​ഴെ സ്വ​ദേ​ശി​നി സു​ധ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

പൊ​യി​ല്‍​ക്കാ​വ് ബീ​ച്ചി​ന് സ​മീ​പം നാ​ലു​സെ​ന്‍റ് കോ​ള​നി​യി​ലാ​ണ് സം​ഭ​വം. വീ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള ഷെ​ഡ്ഡി​ല്‍ ര​ക്ത​ത്തി​ല്‍ കു​ളി​ച്ച നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍​ക്കി​ടെ മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പ​ത്ത് നി​ന്നും വാ​ക്ക​ത്തി ക​ണ്ടെ​ത്തി. ക​ഴു​ത്തി​നേ​റ്റ വെ​ട്ടാ​ണ് സു​ധ​യു​ടെ മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഭ​ര്‍​ത്താ​വ് കൃ​ഷ്ണ​ൻ​കു​ട്ടി​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഇ​യാ​ൾ ഒ​ളി​വി​ലാ​ണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/367210/murder)