---
title: "മലയോര വികസനത്തിനായി ടൂറിസം പദ്ധതികൾ നടപ്പാക്കണം: കെ.വി.വി.ഇ.എസ്"
english_title: "Adakkathod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/367286/adakkathod"
published_at: "2026-06-21T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a376c1bea841_1000134380.jpg"
keywords: []
---

# മലയോര വികസനത്തിനായി ടൂറിസം പദ്ധതികൾ നടപ്പാക്കണം: കെ.വി.വി.ഇ.എസ്

> **Lead Summary:** അടക്കാത്തോട് :മലയോര വികസനത്തിനായി ടൂറിസം പദ്ധതികൾ നടപ്പാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂനിറ്റ് കമ്മറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. മലനിരകളും, പുഴകളും, വെള്ളച്ചാട്ടങ്ങളും, തീർഥാടന കേന്ദ്രങ്ങളും കോർത്തിണക്കി ടൂറിസം, വികസനത്തിനും, പരിസ്ഥിതി വിനോദ സഞ്ചാരത്തിനും, സാഹസിക വിനോദ സഞ്ചാരികൾക്കും വഴി തുറക്കുന്ന മലയോര ഗ്രാമങ്ങളെ കോർത്തിണക്കിയാൽ ടൂറിസം വികസനം സാധ്യമാകും.

## Article Content

അടക്കാത്തോട് :മലയോര വികസനത്തിനായി ടൂറിസം പദ്ധതികൾ നടപ്പാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂനിറ്റ് കമ്മറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. മലനിരകളും, പുഴകളും, വെള്ളച്ചാട്ടങ്ങളും, തീർഥാടന കേന്ദ്രങ്ങളും കോർത്തിണക്കി ടൂറിസം, വികസനത്തിനും, പരിസ്ഥിതി വിനോദ സഞ്ചാരത്തിനും, സാഹസിക വിനോദ സഞ്ചാരികൾക്കും വഴി തുറക്കുന്ന മലയോര ഗ്രാമങ്ങളെ കോർത്തിണക്കിയാൽ ടൂറിസം വികസനം സാധ്യമാകും.

കണിച്ചാർ പഞ്ചായത്തിലെ ഏലപ്പീടിക, കേളകം പഞ്ചായത്തിൻ്റെ അഭിമാനസ്തംഭമായ പാലുകാച്ചി മല, കൊട്ടിയൂർ പഞ്ചായത്തിലെ പാൽച്ചുരം പ്രദേശങ്ങളും, കണ്ണൂരിൻ്റെ ജീവനാഡിയായ ചീങ്കണ്ണിപ്പുഴ ജലാശയവും ,ജൈവ വൈവിധ്യങ്ങളുടെ നിറകുടവും, ജന്തുജീവജാലങ്ങളുടെ നിറസാന്നിധ്യമുള്ള ആറളം വന്യജീവി സങ്കേതവും കോർത്തിണക്കി വിനോദ സഞ്ചാരികൾക്ക് വഴി തുറന്നാൽ മലയോര മേഖലയുടെ വികസനം സാധ്യമാകും. കൊട്ടിയൂർ തീർഥാടകർക്കും ഉപകാരപ്പെടുന്നതരത്തിൽ ടൂറിസം പദ്ധതി നടപ്പാക്കണമെന്ന് കെ.വി.വി.ഇ.എസ് അടക്കാത്തോട് യൂനിറ്റ് ഭാരവാഹികളായ കെ.എ. യാസീൻ, വി.ഐ.സൈദ് കുട്ടി ,വിൽസൻ കട്ടക്കൽ, ജോമേഷ് എന്നിവർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/367286/adakkathod)