---
title: "സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/367465/thiruvananthapuram"
published_at: "2026-06-22T08:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38abd72b77f_1000116268.jpg"
keywords: []
---

# സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജൂണില്‍ മാത്രം 140 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് മാവൂരിൽ കഴിഞ്ഞ ദിവസം മരിച്ച വീട്ടമ്മയ്ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ഇതിന് പുറമേ കോഴിക്കോട് മറ്റൊരാൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് രണ്ട് പേര്‍ക്കും തൃശൂര്‍, മലപ്പുറം, വയനാട് ഒന്നു വീതവും രോഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ച് ജൂണിൽ മാത്രം ആറ് പേരാണ് മരിച്ചത്.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജൂണില്‍ മാത്രം 140 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് മാവൂരിൽ കഴിഞ്ഞ ദിവസം മരിച്ച വീട്ടമ്മയ്ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ഇതിന് പുറമേ കോഴിക്കോട് മറ്റൊരാൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് രണ്ട് പേര്‍ക്കും തൃശൂര്‍, മലപ്പുറം, വയനാട് ഒന്നു വീതവും രോഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ച് ജൂണിൽ മാത്രം ആറ് പേരാണ് മരിച്ചത്.

ഈ വര്‍ഷം ഇതുവരെ 216 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂണ്‍ മാസം എറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് (42),വയനാട് (19), തൃശൂർ (12), ആലപ്പുഴ (3), മലപ്പുറം (20), തിരുവനന്തപുരം (17), കൊല്ലം (9). ഇടുക്കി (3), എറണാകുളം (2), കണ്ണൂര്‍ (10), പാലക്കാട് (3) എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.കുടലിനെയാണ് ഷിഗെല്ല രോഗാണു പ്രധാനമായും ബാധിക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. എന്നാല്‍ എല്ലാ രോഗികള്‍ക്കും രോഗ ലക്ഷണങ്ങള്‍ കാണണമെന്നില്ല. ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാകും രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/367465/thiruvananthapuram)