---
title: "ലോകകപ്പ് ഫുട്‌ബോൾ: ഇരിട്ടി താലൂക്ക് തല ക്വിസ് മത്സരം ജൂൺ 25 ന് ഇരിട്ടിയിൽ"
english_title: "iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/367513/iritty"
published_at: "2026-06-22T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38cb5419564_download_(75).jpeg"
keywords: []
---

# ലോകകപ്പ് ഫുട്‌ബോൾ: ഇരിട്ടി താലൂക്ക് തല ക്വിസ് മത്സരം ജൂൺ 25 ന് ഇരിട്ടിയിൽ

> **Lead Summary:** ഇരിട്ടി: ഫിഫ ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട് ഇരിട്ടി നന്മ ചാരിറ്റബിൾ സൊസൈറ്റി ,നന്മ പബ്ലിക്ക് ലൈബ്രറി, നന്മ ബാലവേദി എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ ഇരിട്ടി താലൂക്ക് പരിധിയിലെ എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായിസംഘടിപ്പിക്കുന്ന ലോകകപ്പ് ഫുട്ബോൾ ക്വിസ് മത്സരം ജൂൺ 25ന് രാവിലെ 10 മണിക്ക് ഇരിട്ടി എൻ.പി.റോഡിൽ ഫയർസ്റ്റേഷനു സമീപമുള്ള നന്മ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.

## Article Content

ഇരിട്ടി: ഫിഫ ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട് ഇരിട്ടി നന്മ ചാരിറ്റബിൾ സൊസൈറ്റി ,നന്മ പബ്ലിക്ക് ലൈബ്രറി, നന്മ ബാലവേദി എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ ഇരിട്ടി താലൂക്ക് പരിധിയിലെ എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായിസംഘടിപ്പിക്കുന്ന ലോകകപ്പ് ഫുട്ബോൾ ക്വിസ് മത്സരം ജൂൺ 25ന് രാവിലെ 10 മണിക്ക് ഇരിട്ടി എൻ.പി.റോഡിൽ ഫയർസ്റ്റേഷനു സമീപമുള്ള നന്മ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.

ലോകകപ്പ് ഫുട്ബോൾ ചരിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മാത്രം ഉൾപ്പെടുത്തി നടക്കുന്ന ക്വിസ് മത്സരത്തിൽ ഇരിട്ടി താലൂക്ക് പരിധിയിലെ വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.

ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ജൂൺ 23 നകം താഴെ കാണുന്ന ഫോൺ നമ്പറുകളിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്

9846863669, 9400573359,

9496424530, 9446382966,

949642 4530, 9633898193

9947742150

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/367513/iritty)