---
title: "റെയില്‍വേ നിയമങ്ങള്‍ ലംഘിച്ചാല്‍ ഇനി മുതല്‍ കനത്ത പിഴ നല്‍കേണ്ടിവരും ; പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളുമായി റെയില്‍വേ"
english_title: "Railwaylaw"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/367629/railwaylaw"
published_at: "2026-06-22T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a390cf809686_1000215560.jpg"
keywords: []
---

# റെയില്‍വേ നിയമങ്ങള്‍ ലംഘിച്ചാല്‍ ഇനി മുതല്‍ കനത്ത പിഴ നല്‍കേണ്ടിവരും ; പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളുമായി റെയില്‍വേ

> **Lead Summary:** റെയില്‍വേ നിയമങ്ങള്‍ ലംഘിച്ചാല്‍ ഇനി മുതല്‍ കനത്ത പിഴ നല്‍കേണ്ടിവരും. ജൂണ്‍ 20 മുതല്‍ പ്രാബല്യത്തില്‍ വന്ന ജന്‍ വിശ്വാസ് ആക്ട്, 2026 പ്രകാരം റെയില്‍വേ ആക്ടിലെ സെക്ഷന്‍ 162 ന് കീഴിലെ കുറ്റകൃത്യങ്ങള്‍ക്കുള്ള പിഴത്തുക 500ല്‍ നിന്ന് 2500 രൂപയായി ഉയര്‍ത്തി. ഇത് മാത്രമല്ല നിരവധി റെയില്‍വേ കുറ്റകൃത്യങ്ങള്‍ക്ക് ഉയര്‍ന്ന പിഴകള്‍ ഏര്‍പ്പെടുത്താനും കേന്ദ്രം നിര്‍ദ്ദേശിച്ചു.ഈ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതായും 1989 ലെ റെയില്‍വേ നിയമത്തിലെ ഭേദഗതികള്‍ പ്രത്യേക വിജ്ഞാപനത്തിലൂടെ പ്രാബല്യത്തില്‍ വരുത്തുമെന്നും റെയില്‍വേ ബോര്‍ഡ് എല്ലാ സോണല്‍ റെയില്‍വേകളെയും അറിയിച്ചു. പുതുക്കിയ വ്യവസ്ഥകള്‍ ജൂലൈ 1 മുതല്‍ നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

## Article Content

റെയില്‍വേ നിയമങ്ങള്‍ ലംഘിച്ചാല്‍ ഇനി മുതല്‍ കനത്ത പിഴ നല്‍കേണ്ടിവരും. ജൂണ്‍ 20 മുതല്‍ പ്രാബല്യത്തില്‍ വന്ന ജന്‍ വിശ്വാസ് ആക്ട്, 2026 പ്രകാരം റെയില്‍വേ ആക്ടിലെ സെക്ഷന്‍ 162 ന് കീഴിലെ കുറ്റകൃത്യങ്ങള്‍ക്കുള്ള പിഴത്തുക 500ല്‍ നിന്ന് 2500 രൂപയായി ഉയര്‍ത്തി. ഇത് മാത്രമല്ല നിരവധി റെയില്‍വേ കുറ്റകൃത്യങ്ങള്‍ക്ക് ഉയര്‍ന്ന പിഴകള്‍ ഏര്‍പ്പെടുത്താനും കേന്ദ്രം നിര്‍ദ്ദേശിച്ചു.ഈ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതായും 1989 ലെ റെയില്‍വേ നിയമത്തിലെ ഭേദഗതികള്‍ പ്രത്യേക വിജ്ഞാപനത്തിലൂടെ പ്രാബല്യത്തില്‍ വരുത്തുമെന്നും റെയില്‍വേ ബോര്‍ഡ് എല്ലാ സോണല്‍ റെയില്‍വേകളെയും അറിയിച്ചു. പുതുക്കിയ വ്യവസ്ഥകള്‍ ജൂലൈ 1 മുതല്‍ നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/367629/railwaylaw)