---
title: "ലുലു മാള്‍ സന്ദര്‍ശിച്ച  വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ചു ; 44കാരൻ അറസ്റ്റിൽ"
english_title: "Man arrested for harassing Lulu Mall student"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36778/man-arrested-for-harassing-lulu-mall-student"
published_at: "2022-04-10T07:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62523ad4dd949_n37575779016495561751762963ebd65a7f86e70420dc4815d1352e060cd814376fe4599a38a6cdb9f3c82b.jpg"
keywords: []
---

# ലുലു മാള്‍ സന്ദര്‍ശിച്ച  വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ചു ; 44കാരൻ അറസ്റ്റിൽ

> **Lead Summary:** **കൊച്ചി:** ഇടപ്പള്ളി ലുലു മാള്‍ സന്ദര്‍ശിച്ച തമിഴ്നാട് സ്വദേശിയായ വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ചയാളെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**കൊച്ചി:** ഇടപ്പള്ളി ലുലു മാള്‍ സന്ദര്‍ശിച്ച തമിഴ്നാട് സ്വദേശിയായ വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ചയാളെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.

കൊടുങ്ങല്ലൂര്‍ കല്ലുമഠത്തില്‍ ധനേഷ് ധനപാലനാണ് (44) അറസ്റ്റിലായത്. വിനോദ യാത്രയ്ക്കായാണ് വിദ്യാര്‍ത്ഥിനി കേരളത്തിലെത്തിയത്.

ഊട്ടിയിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയും സംഘവും കേരളത്തിലെ പലയിടത്തും സന്ദര്‍ശിച്ച ശേഷം ഇന്നലെ വൈകിട്ടാണ് മാളില്‍ എത്തിയത്. ഈ തിരക്കിനിടയിലാണ് പ്രതി പെണ്‍കുട്ടിയെ ഉപദ്രവിച്ചത്.

ശല്യം സഹിക്കാന്‍ വയ്യാതെ സ്ഥലത്തു നിന്നു മാറിപ്പോയെങ്കിലും പിന്തുടര്‍ന്നെത്തിയ പ്രതി വീണ്ടും ഉപദ്രവിച്ചതോടെ പെണ്‍കുട്ടി ബഹളം വച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ പിടികൂടി. ഇയാള്‍ കൊടുങ്ങല്ലൂരില്‍ ബാറ്ററി ഷോപ്പ് നടത്തുകയാണ്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36778/man-arrested-for-harassing-lulu-mall-student)