---
title: "ജീവനക്കാരും അധ്യാപകരും കൂട്ട ധർണ്ണ നടത്തി"
english_title: "Daranaatcolectrete"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/367841/daranaatcolectrete"
published_at: "2026-06-23T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a57ee62653_1000215774.jpg"
keywords: []
---

# ജീവനക്കാരും അധ്യാപകരും കൂട്ട ധർണ്ണ നടത്തി

> **Lead Summary:** **കണ്ണൂർ; **പ്രതിലോമകരമായ ബജറ്റ് നിർദ്ദേശങ്ങൾ തള്ളിക്കളയുക, മാനദണ്ഡവിരുദ്ധമായ സ്ഥലം മാറ്റങ്ങൾ റദ്ദ് ചെയ്യുക, സെൻസസ് ഡ്യൂട്ടിയുള്ള ജീവനക്കാർക്ക് ഡ്യൂട്ടി ലീവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാന ജീവനക്കാരും അധ്യാപകരും ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ കൂട്ട ധർണ്ണ നടത്തി.ധർണ്ണ കെ എസ് ടി എ സംസ്ഥാന പ്രസിഡൻ്റ് എ കെ ബീന ഉദ്ഘാടനം ചെയ്തു.ആക്ഷൻ കൗൺസിൽ ജില്ലാ പ്രസിഡൻ്റ് കെ സി സുനിൽ അധ്യക്ഷത വഹിച്ചു. കേരള എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ കെ സുനിൽകുമാർ, കെ ജി ഒ എ സംസ്ഥാന സെക്രട്ടറി ഡോ. ഇ വി സുധീർ, കെ ജി എൻ എ സംസ്ഥാന സെക്രട്ടറി ടി ഖമറുസമാൻഎന്നിവർ പ്രസംഗിച്ചു.ആക്ഷൻ കൗൺസിൽ ജില്ലാ സെക്രട്ടറി പി പി സന്തോഷ് കുമാർ സ്വാഗതവും ട്രഷറർ കെ ഷാജി നന്ദിയും പറഞ്ഞു.നൂറുകണക്കിന് ജീവനക്കാരും അധ്യാപകരും അണിനിരന്ന ധർണ്ണ കണ്ണൂർ കലക്ടറേറ്റ് പരിസരത്ത് രാവിലെ 10. 30 ന് ആരംഭിച്ച് ഉച്ചയ്ക്ക് അവസാനിച്ചു.

## Article Content

**കണ്ണൂർ; **പ്രതിലോമകരമായ ബജറ്റ് നിർദ്ദേശങ്ങൾ തള്ളിക്കളയുക, മാനദണ്ഡവിരുദ്ധമായ സ്ഥലം മാറ്റങ്ങൾ റദ്ദ് ചെയ്യുക, സെൻസസ് ഡ്യൂട്ടിയുള്ള ജീവനക്കാർക്ക് ഡ്യൂട്ടി ലീവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാന ജീവനക്കാരും അധ്യാപകരും ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ കൂട്ട ധർണ്ണ നടത്തി.ധർണ്ണ കെ എസ് ടി എ സംസ്ഥാന പ്രസിഡൻ്റ് എ കെ ബീന ഉദ്ഘാടനം ചെയ്തു.ആക്ഷൻ കൗൺസിൽ ജില്ലാ പ്രസിഡൻ്റ് കെ സി സുനിൽ അധ്യക്ഷത വഹിച്ചു. കേരള എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ കെ സുനിൽകുമാർ, കെ ജി ഒ എ സംസ്ഥാന സെക്രട്ടറി ഡോ. ഇ വി സുധീർ, കെ ജി എൻ എ സംസ്ഥാന സെക്രട്ടറി ടി ഖമറുസമാൻഎന്നിവർ പ്രസംഗിച്ചു.ആക്ഷൻ കൗൺസിൽ ജില്ലാ സെക്രട്ടറി പി പി സന്തോഷ് കുമാർ സ്വാഗതവും ട്രഷറർ കെ ഷാജി നന്ദിയും പറഞ്ഞു.നൂറുകണക്കിന് ജീവനക്കാരും അധ്യാപകരും അണിനിരന്ന ധർണ്ണ കണ്ണൂർ കലക്ടറേറ്റ് പരിസരത്ത് രാവിലെ 10. 30 ന് ആരംഭിച്ച് ഉച്ചയ്ക്ക് അവസാനിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/367841/daranaatcolectrete)